ചെങ്ങന്നൂരില്‍ ആര് ജയിക്കും?

വികസനത്തുടര്‍ച്ചയ്ക്ക് എല്‍.ഡി.എഫ്, സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിന് യു.ഡി.എഫ്, മോദിക്ക് പിന്തുണ തേടി ബി.ജെ.പി ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയ കേരളം ചെങ്ങന്നൂരിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുകഴിഞ്ഞു. പഴുതടച്ചുള്ള പ്രചാരണത്തിന്‍റെ തിരക്കിലാണ് മൂന്ന് മുന്നണികളും. സജി... Read More

വികസനത്തുടര്‍ച്ചയ്ക്ക് എല്‍.ഡി.എഫ്, സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിന്
യു.ഡി.എഫ്, മോദിക്ക് പിന്തുണ തേടി ബി.ജെ.പി

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയ കേരളം ചെങ്ങന്നൂരിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുകഴിഞ്ഞു. പഴുതടച്ചുള്ള പ്രചാരണത്തിന്‍റെ തിരക്കിലാണ് മൂന്ന് മുന്നണികളും. സജി ചെറിയാന്‍ (എല്‍.ഡി.എഫ്), ഡി. വിജയകുമാര്‍ (യു.ഡി.എഫ്), അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള (എന്‍.ഡി.എ) എന്നിവരെ കൂടാതെ രാജീവ് പള്ളത്ത്(ആം ആദ്മി പാര്‍ട്ടി) മധു ചെങ്ങന്നൂര്‍(എസ്.യു.സി.ഐ-സി) എന്നിവരാണ് രാഷ്ട്രീയപ്പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി രംഗത്തുള്ളത്.
സ്ഥാനാര്‍ത്ഥികള്‍ മണ്ഡലം പര്യടനവുമായി നീങ്ങുമ്പോള്‍ മൂന്ന് മുന്നണികളുടെയും സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കള്‍ ഭവനസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളുമായി ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്‍റെ മൂക്കിലും മൂലയിലും വരെ എത്തിച്ചേരുന്നു. പ്രസംഗത്തില്‍ പ്രാവീണ്യമുള്ള നേതാക്കളെ കോര്‍ണര്‍ യോഗങ്ങളില്‍ രാഷ്ട്രീയ വിശദീകരണത്തിനായി നിയോഗിച്ചിരിക്കുന്നു. സംഘാടക ചുമതലയുള്ള നേതാക്കള്‍ മുന്നണികളുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലിരുന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നു.

(തുടര്‍ന്ന് വായിക്കാം… കേരളശബ്ദം 3 ജൂണ്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO