യുവാവിന്‍റെ ആത്മഹത്യ: നാല് കുഞ്ഞുങ്ങളും യുവതിയും തെരുവോരത്ത്

മലപ്പുറം-തെന്നല ഗ്രാമപഞ്ചായത്തിലെ കോഴിച്ചെനകണ്ടംചിനപ്രദേശത്ത് താമസിച്ചിരുന്ന മുരളീധരന്‍ (30) എന്ന യുവാവ് ജൂണ്‍ 11-ന് ദേശീയ പാതയോരത്തെ മരക്കൊമ്പില്‍ കെട്ടിത്തൂങ്ങി മരണം വരിച്ചു. അയാളുടെ ചിത്രത്തോടൊപ്പം ആ വാര്‍ത്ത ദിനപ്പത്രത്തിലെ ചരമക്കോളത്തില്‍ ഒരു മൂലയിലുണ്ടായിരുന്നു. കാര്യമായി... Read More

മലപ്പുറം-തെന്നല ഗ്രാമപഞ്ചായത്തിലെ കോഴിച്ചെനകണ്ടംചിനപ്രദേശത്ത് താമസിച്ചിരുന്ന മുരളീധരന്‍ (30) എന്ന യുവാവ് ജൂണ്‍ 11-ന് ദേശീയ പാതയോരത്തെ മരക്കൊമ്പില്‍ കെട്ടിത്തൂങ്ങി മരണം വരിച്ചു. അയാളുടെ ചിത്രത്തോടൊപ്പം ആ വാര്‍ത്ത ദിനപ്പത്രത്തിലെ ചരമക്കോളത്തില്‍ ഒരു മൂലയിലുണ്ടായിരുന്നു. കാര്യമായി ആരും ശ്രദ്ധിക്കാത്ത ഒരാത്മഹത്യാ വാര്‍ത്ത. കണ്ടന്‍ചിനയില്‍ ഒരു കടത്തിണ്ണയിലായിരുന്നു മുരളീധരനും കുടുംബവും താമസിച്ചിരുന്നത്. പാരമ്പര്യം കൊണ്ട് തമിഴ്നാട് സ്വദേശിയായ മുരളീധരന്‍റെ കുടുംബം 50 വര്‍ഷമായി മലപ്പുറം-തെന്നലയിലെത്തിയിട്ട്. കടത്തിണ്ണകളിലും, മരച്ചുവട്ടിലുമായിരുന്നു ഈ കുടുംബം കാലങ്ങളായി താമസിച്ചിരുന്നത്. സര്‍ക്കാറിന്‍റെ ഏതെങ്കിലും ഭവനനിര്‍മ്മാണ പദ്ധതിയില്‍ തന്നേയും, കുടുംബത്തേയും ഉള്‍പ്പെടുത്തി വീട് അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് തെന്നല ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മുരളീധരന്‍ കേറിയിറങ്ങിയത് എത്ര തവണയാണെന്ന് അയാള്‍ക്ക് തന്നെ തിട്ടപ്പെടുത്താനാകില്ലായിരുന്നു. പലരെക്കൊണ്ടും മലയാളത്തില്‍ എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ പഞ്ചായത്താപ്പീസിലെ പല സാറന്‍മാരുടെ മുന്നിലും ഓഛാനിച്ച് നിന്ന് ഭവ്യതയോടെ സമര്‍പ്പിച്ചു. വീടിനായി അപേക്ഷ നല്‍കി ഇന്ന് ശരിയാകും, നാളെ ശരിയാകും എന്ന പ്രതീക്ഷയിലായിരുന്നു മുരളീധരന്‍. ഒന്നുമുണ്ടായില്ല-ഒന്നുമുണ്ടാകാനും പോകുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍, പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോരിച്ചൊരിയുന്ന മഴയത്ത് മുരളീധരന്‍ കുത്തിയിരുപ്പ് സമരവും നടത്തി. മഴ നനയാതെ പഞ്ചായത്ത് ഓഫീസിന്‍റെ തിണ്ണയിലേക്ക് കയറി നില്‍ക്കാന്‍ അവിടെ കൂടി നിന്ന പലരും മുരളീധരനോട് ആവശ്യപ്പെട്ടെങ്കിലും, അയാള്‍ നല്‍കിയ മറുപടി ഒന്നു മാത്രമായിരുന്നു. ‘ഇത്രയും കാലം മഴ നനഞ്ഞാണ് താന്‍ രാത്രി ഉറങ്ങിയിട്ടുള്ളതെന്നും, ഇനിയും മഴയേല്‍ക്കാതിരിക്കാന്‍ തനിയ്ക്ക് വീട് അനുവദിച്ച് തരുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കണമെന്നുമാണ്’ മുരളീധരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്വന്തമായി വസ്തുവോ, റേഷന്‍ കാര്‍ഡോ ഇല്ലാത്ത മരളീധരന് ഇപ്പോഴത്തെ ലൈഫ്മിഷന്‍ പദ്ധതി പ്രകാരം വീടനുവദിക്കാന്‍ നിര്‍വ്വാഹമില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഏറെ നേരം മഴ നനഞ്ഞ് വിഷണ്ണനായ മുരളീധരന്‍ അധികൃതരുടെ സാങ്കേതിക ന്യായത്തിന് മുന്നില്‍ തീര്‍ത്തും നിസ്സഹായനായി. പെരുമഴയത്ത് പഞ്ചായത്ത് ഓഫീസിന്‍റെ മുറ്റത്തിരിക്കുന്നവന്‍റെ ശല്യം അവസാനിപ്പിക്കാനായി മുരളിയെ മുറിയിലേക്ക് വിളിപ്പിച്ച് ‘കളക്ടറെ വിളിച്ചിട്ടുണ്ടെന്നും, പ്രശ്നത്തിന് ഉടന്‍ പരിഹാരമാകും’ എന്ന് വാക്ക് കൊടുത്ത് പഞ്ചായത്ത് അധികൃതര്‍ മുരളിയുടെ സമരം അവസാനിപ്പിച്ചു.
എന്നിട്ടും മുരളീധരന്‍റെ ആവശ്യത്തിന് ഒരു പരിഗണനയും ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായില്ല. മനസ്സില്‍ എന്തൊക്കെയോ തീരുമാനങ്ങളെടുത്താണ് മുരളീധരന്‍ തന്‍റെ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ച് പഞ്ചായത്ത് ഓഫീസ് വിട്ടത്. മരിയ്ക്കേണ്ടി വന്നാലും തനിയ്ക്ക് ദുഖമില്ലെന്നും, അങ്ങനെയെങ്കിലും തന്‍റെ കുഞ്ഞുങ്ങള്‍ക്ക് കേറിക്കിടക്കാന്‍ ഒരു വീട് കിട്ടുമെങ്കില്‍ താന്‍ മരണം വരിക്കാന്‍ ഒരുക്കമാണെന്നും മുരളീധരന്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പലരോടും സൂചിപ്പിച്ചിരുന്നു. സ്വാഭാവികമായുള്ള നിരാശയുടേയും, പ്രതിഷേധത്തിന്‍റേയും സ്വരമായാണ് അത് വിലയിരുത്തപ്പെട്ടതും.

(തുടര്‍ന്ന് വായിക്കുക… കേരളശബ്ദം 29 ജൂലൈ 2018 ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO