സീറോ മലബാര്‍സഭ ഭൂമിയിടപാട്

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരേയുള്ള പടനീക്കത്തിന് പിന്നില്‍ വൈദികരുടെ വിഭാഗീയതയും അമ്പരപ്പിക്കുന്ന ഗൂഢാലോചനയും പുറത്ത്! കര്‍ത്താവായ യേശുവിനെ ആലിംഗനം ചെയ്ത് ചുംബിച്ചുകൊണ്ടാണ് യൂദാസ് ഒറ്റിക്കൊടുത്തത്. ശത്രുക്കളുടെ കൈയിലകപ്പെട്ട കര്‍ത്താവിനെവിട്ട് സ്വയരക്ഷയ്ക്കായ് മറ്റു ശിഷ്യന്മാര്‍ ഓടിപ്പോകുകയും... Read More

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരേയുള്ള പടനീക്കത്തിന് പിന്നില്‍

വൈദികരുടെ വിഭാഗീയതയും അമ്പരപ്പിക്കുന്ന ഗൂഢാലോചനയും പുറത്ത്!


കര്‍ത്താവായ യേശുവിനെ ആലിംഗനം ചെയ്ത് ചുംബിച്ചുകൊണ്ടാണ് യൂദാസ് ഒറ്റിക്കൊടുത്തത്. ശത്രുക്കളുടെ കൈയിലകപ്പെട്ട കര്‍ത്താവിനെവിട്ട് സ്വയരക്ഷയ്ക്കായ് മറ്റു ശിഷ്യന്മാര്‍ ഓടിപ്പോകുകയും ചെയ്തു. മൂന്നാം നാളിലെ ഉയിര്‍പ്പിനും പ്രത്യക്ഷസാക്ഷ്യത്തിനുമൊക്കെ ശേഷമാണ് രക്ഷകനായ യേശുവിനെഅവര്‍ വിശ്വാസപൂര്‍വം ഹൃദയത്തോട് ചേര്‍ത്തുവച്ചത്.
ഐതിഹ്യങ്ങളും സാക്ഷ്യങ്ങളും ചരിത്രവസ്തുതകളും രൂപം മാറിയ നിലയില്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. മുപ്പതു വെള്ളിക്കാശിനു വേണ്ടി കര്‍ത്താവിനെഒറ്റിക്കൊടുത്തവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴും പല തിരുസഭകളിലും അവശേഷിക്കുന്നുണ്ടെന്നു തോന്നുന്നു. പ്രത്യേകിച്ചും സീറോ മലബാര്‍സഭയിലെ എറണാകുളം – അങ്കമാലി രൂപതയില്‍.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ത്യയിലെ സീറോ മലബാര്‍ സഭയുടെ അത്യുന്നതസ്ഥാനീയനാണ്. എന്നാല്‍ അദ്ദേഹം കര്‍ദ്ദിനാളായി സ്ഥാനമേറ്റ നാള്‍ മുതല്‍ കൂടെനിന്ന് ചുംബിച്ചുകൊണ്ട് ഒറ്റുകൊടുക്കാന്‍ ഒരു പറ്റം അഭിനവ യൂദാസുമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് സത്യം. പലവഴികളും നോക്കിയെങ്കിലും ഒന്നും ഒത്തുവന്നില്ല. ഒടുവില്‍ അവര്‍ക്കു വീണുകിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു സഭയിലെ ഭൂമിയിടപാട്.

സുതാര്യമല്ലാത്ത ഇടപാടുകള്‍

ഭൂമിയിടപാടു മാത്രമല്ല സഭയിലെ പല ഇടപാടുകളും സുതാര്യമല്ലായിരുന്നു എന്നതാണു വസ്തുത. മൂന്നോ നാലോ പേര്‍ കൂടിയിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നു. പൊതുകമ്മിറ്റികളില്‍ അതു പാസ്സാക്കിയെടുക്കും. ആരും ചോദ്യം ചെയ്യുക പതിവില്ല. താത്വികമായി കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ അറിവും സമ്മതവും എല്ലാ തീരുമാനങ്ങളിലും ഉണ്ടായിരിക്കും. അഥവാ ഉണ്ടായിരിക്കണം. അതാണു നിയമം. പക്ഷേ, തീരുമാനങ്ങളെടുക്കുന്നതില്‍ മിക്കപ്പോഴും അദ്ദേഹത്തിനു പങ്കൊന്നുമുണ്ടാകില്ല. ചിലപ്പോള്‍ പൊതുകമ്മിറ്റികളില്‍ ഈ തീരുമാനങ്ങളൊന്നും അറിയിച്ചില്ലെന്നും വരും. എന്നു പറഞ്ഞാല്‍ മൂന്നോ നാലോ പേര്‍ തന്നിഷ്ടപ്രകാരം സഭാഭരണം നടത്തുകയായിരുന്നു എന്നതാണു വസ്തുത. കര്‍ദ്ദിനാള്‍ ആലഞ്ചേരി ഒരര്‍ത്ഥത്തില്‍ എല്ലാത്തിനും മൂകസാക്ഷിയായി നിന്നു എന്നു സാരം. ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്നയാള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമില്ലേ, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലേ എന്നുള്ള സംശയങ്ങളൊക്കെ സ്വാഭാവികമാണ്. മേല്‍ പറഞ്ഞ കഴിവുകളൊക്കെ ഉള്ളയാളാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി. ഇടവക വികാരിയായിരുന്നപ്പോഴും തക്കല ബിഷപ്പായിരുന്നപ്പോഴും അതു പലവട്ടം പല സന്ദര്‍ഭങ്ങളിലും തെളിയിച്ചിട്ടുമുണ്ട്. പക്ഷേ ഇവിടെ കഴിവുകളൊന്നും പുറത്തെടുക്കാനുള്ള സാഹചര്യവും സാധ്യതയും ലഭിച്ചില്ല എന്നതാണ് നേര്. അതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്.

(തുടര്‍ന്ന് വായിക്കൂ… കേരളശബ്ദം 26-08-2018 ലക്കം)

Show Less

No comments Yet

SLIDESHOW

LATEST VIDEO