നാദിര്‍ഷാ ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി ഉര്‍വ്വശി

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുവാന്‍ ഇനിയും മാസങ്ങള്‍ ഏറെയുണ്ടെങ്കിലും ആ സിനിമയുമായി ബന്ധപ്പെട്ട ചില ജോലികള്‍ നാദിര്‍ഷയുടെയും ദിലീപിന്‍റെയും മറ്റ് സിനിമാജോലികള്‍ക്കിടയില്‍... Read More

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുവാന്‍ ഇനിയും മാസങ്ങള്‍ ഏറെയുണ്ടെങ്കിലും ആ സിനിമയുമായി ബന്ധപ്പെട്ട ചില ജോലികള്‍ നാദിര്‍ഷയുടെയും ദിലീപിന്‍റെയും മറ്റ് സിനിമാജോലികള്‍ക്കിടയില്‍ സമാന്തരമായി നടക്കുന്നുണ്ട്.

 

നാഥനായി വരുന്ന കേശു തീരെ ചെറുപ്പക്കാരനൊന്നുമല്ല. ഷഷ്ഠി പൂര്‍ത്തിപോലും ആഘോഷിച്ചുകഴിഞ്ഞ ഒരു വൃദ്ധനാണ്. ദിലീപ് അഭിനയിച്ചിട്ടുള്ള പല സിനിമകളിലും വൃദ്ധവേഷം വളരെക്കുറച്ച് സീനുകളില്‍ മാത്രമായി വന്നിട്ടുണ്ടെങ്കിലും ഈ സിനിമയിലാകട്ടെ അത്തരമൊരു അപ്പിയേറന്‍സിന് ഏറെ പ്രാധാന്യമാണുള്ളത്. ചെറുപ്പക്കാരനായുള്ള ദിലീപിന് എത്രമാത്രം സീനുകളുണ്ടാകുമെന്ന് തിരക്കഥ പൂര്‍ത്തിയാകുന്ന മുറയ്ക്കെ അറിയാന്‍ കഴിയുള്ളു. ദിലീപിന്‍റെ ജോഡിയായി ഇപ്പോള്‍ പരിഗണിച്ചുവച്ചിരിക്കുന്ന നായികനടി ആരാണെന്നോ? ഉര്‍വ്വശി. ഇവരുടെ ഒത്തുചേരല്‍ എന്തായാലും മലയാളസിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഒരു പുതുമയായിരിക്കും. ദിലീപിന്‍റെ ഒരു സഹോദരി വേഷത്തിലഭിനയിക്കാനുള്ള നടിയെയും തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അത് നടി പൊന്നമ്മ ബാബുവാണ്.

 

നാദിര്‍ഷ ഇപ്പോള്‍ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയുടെ തമിഴ് റീമേക്കായ ‘അജിത്ത് ഫ്രം അറപ്പുകോട്ടൈ’യുടെ ഷൂട്ടിംഗ് ജോലികളിലാണ്.(പൊള്ളാച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ കുറെ രംഗങ്ങള്‍ കേരളത്തില്‍ ചിത്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.) എന്തായാലും ഈ തമിഴ് സിനിമയുടെ റിലീസിന്‍റെ തുടര്‍ച്ചയായിട്ടായിരിക്കും ഈ ദിലീപ് ചിത്രം.

Show Less

No comments Yet

SLIDESHOW

LATEST VIDEO