കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

കോട്ടയം മാന്നാനത്ത് പ്രണയ വിവാഹം കഴിച്ചതിന്‍റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലപാതകമാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ട് ഈ നിലപാട് സ്വീകരിച്ചത്. സുപ്രീം... Read More

കോട്ടയം മാന്നാനത്ത് പ്രണയ വിവാഹം കഴിച്ചതിന്‍റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലപാതകമാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ട് ഈ നിലപാട് സ്വീകരിച്ചത്. സുപ്രീം കോടതി മാനദണ്ഡപ്രകാരം കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്നും ആ രീതിയില്‍ കേസ് പരിഗണിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, പ്രതിഭാഗം ഇത് ശക്തമായി എതിര്‍ത്തിരുന്നു. ഇതിനിടെയാണ് കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കെവിനെ നീനുവിന്‍റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച്‌ സുപ്രീം കോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും.
കേരളത്തില്‍ ആദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO