നിപയ്ക്ക് പിന്നാലെ കോംഗോ: ഒരാള്‍ ചികിത്സയില്‍

നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. അപൂര്‍വരോഗമായ കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികിത്സതേടി. വിദേശത്ത് നിന്നുമെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിശദപരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം... Read More

നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. അപൂര്‍വരോഗമായ കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികിത്സതേടി. വിദേശത്ത് നിന്നുമെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിശദപരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടുകയായിരുന്നു.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO