രാജ്യത്തിന്‍റെ പുതിയ സാമ്പത്തിക ഉപദേഷ്‌ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

രാജ്യത്തിന്‍റെ പുതിയ സാമ്പത്തിക ഉപദേഷ്‌ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇന്ത്യന്‍ സ്‌കൂള്‍ ഒഫ് ബിസിനസിലെ സെന്‍റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ്... Read More

രാജ്യത്തിന്‍റെ പുതിയ സാമ്പത്തിക ഉപദേഷ്‌ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇന്ത്യന്‍ സ്‌കൂള്‍ ഒഫ് ബിസിനസിലെ സെന്‍റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് കൃഷ്‌ണമൂര്‍ത്തി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
ഐ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ചിക്കാഗോയില്‍ നിന്ന് ഡോക്‌ടറേറ്റ് നേടിയ കൃഷ്‌ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കിംഗ് വിദഗ്‌ദനായാണ് അറിയപ്പെടുന്നത്. സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) വിദഗ്‌ദ സമിതി അംഗം കൂടിയാണ് നിലവില്‍ കൃഷ്‌ണമൂര്‍ത്തി.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO