കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ 3 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം. എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്‌ആര്‍ടിസിയുടെ പുരോഗതിയല്ല... Read More

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം. എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്‌ആര്‍ടിസിയുടെ പുരോഗതിയല്ല തച്ചങ്കരിയുടെ ലക്ഷ്യമെന്നും തന്‍പ്രമാണിത്തം കാണിക്കാനാണ് എംഡി ശ്രമിക്കുന്നതെന്നും യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി,  ഡ്രൈവേഴ്സ് യൂണിയന്‍ എന്നീ സംഘടനകള്‍ ഒന്നിച്ചാണ് പണിമുടക്കുന്നത്. ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷന്‍ നല്‍കുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണു യൂണിയനുകള്‍ ഉന്നയിക്കുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO