കുട്ടന്‍പിള്ളയിലൂടെ ശ്രദ്ധേയനാകുന്ന കുമാര്‍!

സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന ചെറുപ്പക്കാരനാണ് തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ കുമാര്‍. ദുബായില്‍ 14 വര്‍ഷമായി ജോലി ചെയ്യുന്നു. ദുബായില്‍ വെച്ച് നടന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിന്‍റെ ഓഡീഷനിലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നതുതന്നെ.... Read More

സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന ചെറുപ്പക്കാരനാണ് തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ കുമാര്‍. ദുബായില്‍ 14 വര്‍ഷമായി ജോലി ചെയ്യുന്നു. ദുബായില്‍ വെച്ച് നടന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിന്‍റെ ഓഡീഷനിലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നതുതന്നെ. ആദ്യ ചിത്രത്തില്‍തന്നെ ആരും ശ്രദ്ധിക്കുന്ന കഥാപാത്രം; സുശീല്‍. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന കുട്ടന്‍പിള്ള എന്ന നായകകഥാപാത്രത്തിന്‍റെ അളിയനായിട്ടാണ് കുമാര്‍ അഭിനയിച്ചത്. പ്രഥമ ചിത്രമാണെന്ന് തോന്നിപ്പിക്കാത്തവിധത്തില്‍ സുശീലന്‍ എന്ന മദ്യപാനിയെ അവതരിപ്പിച്ചുവെന്നു സിനിമ കണ്ടവര്‍ നല്‍കുന്ന അഭിനന്ദനപ്രവാഹത്തിലൂടെ മനസ്സിലാകും.
ഇത്തരം ഒരു ശക്തമായ വേഷം തനിക്ക് നല്‍കിയ സംവിധായകന്‍ ജീന്‍ മാര്‍ക്കോസിനോടുള്ള നന്ദിയും കടപ്പാടും കുമാര്‍ മറച്ചുവയ്ക്കുന്നില്ല.
ദുബായില്‍ ജോയി ആലുക്കാസ് ഗ്രൂപ്പിന്‍റെ കസ്റ്റമര്‍ കെയര്‍ മാനേജരാണ് കുമാര്‍. അഭിനയസാധ്യതയുള്ള മികച്ച വേഷങ്ങള്‍ ഈ ചെറുപ്പക്കാരന് നല്‍കിയാല്‍ നല്ലൊരു അഭിനേതാവിനെ മലയാള സിനിമയ്ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

e-mail: vsnair2004@gmail.com

Show Less

No comments Yet

SLIDESHOW

LATEST VIDEO