കുഞ്ചാക്കോ ബോബന്‍-മാര്‍ത്താണ്ഡന്‍ ചിത്രം ‘ജോണി ജോണി യെസ് അപ്പാ’

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജോണി ജോണി യെസ് അപ്പാ.' വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖാരാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം ജൂണ്‍... Read More

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജോണി ജോണി യെസ് അപ്പാ.’ വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖാരാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം ജൂണ്‍ പതിനഞ്ചിന് ആരംഭിക്കും.

 

ഏറെ വിജയം നേടിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിനുശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

 

റഫീഖ് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ അഞ്ച് ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.

 

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും ലിജോപോള്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

 

കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്. പി.ആര്‍.ഒ വാഴൂര്‍ജോസ്

Show Less

No comments Yet

SLIDESHOW

LATEST VIDEO