കുട്ടികളും അഞ്ചാം ഭാവവും

    സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി വ്യാകുലപ്പെടുന്ന മാതാപിതാക്കള്‍ക്ക് സന്താനത്തിന്‍റെ 5-ാം ഭാവം നല്ലൊരു വഴികാട്ടിയാണ്.   വിദ്യാഭ്യാസം എന്നാല്‍ കുട്ടികളില്‍ ജന്മനാ അന്തര്‍ലീനങ്ങളായ കഴിവുകളേയും വാസനകളേയും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ്. അല്ലാതെ കഴിവുകളെ അടിച്ചേല്‍പ്പിക്കലല്ല.... Read More

 

 

സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി വ്യാകുലപ്പെടുന്ന മാതാപിതാക്കള്‍ക്ക് സന്താനത്തിന്‍റെ 5-ാം ഭാവം നല്ലൊരു വഴികാട്ടിയാണ്.

 

വിദ്യാഭ്യാസം എന്നാല്‍ കുട്ടികളില്‍ ജന്മനാ അന്തര്‍ലീനങ്ങളായ കഴിവുകളേയും വാസനകളേയും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ്. അല്ലാതെ കഴിവുകളെ അടിച്ചേല്‍പ്പിക്കലല്ല. പക്ഷേ ഇന്ന് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അവരുടെ കഴിവുകള്‍ക്ക് പകരം രക്ഷകര്‍ത്താക്കളുടെ അതിമോഹവും അത്യാഗ്രഹവുമാണ് മാനദണ്ഡമാകുന്നത്. കുടുംബത്തില്‍ അസ്വസ്ഥതയും കുട്ടികളുടെ അപ്രീതിയും കുട്ടികള്‍ക്ക് ഭയം, മാനഹാനി, പരീക്ഷയില്‍ പരാജയപ്പെടുമെന്ന ആശങ്ക അസ്വസ്ഥതകള്‍ കുട്ടികളുടെ മനസ്സില്‍ പലതരം ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു. വിദ്യാര്‍ത്ഥിയുടെ ജാതകത്തിലെ 5-ാം ഭാവം പരിശോധിച്ച് വിദ്യാര്‍ത്ഥിയുടെ പഠിക്കാനുള്ള കഴിവ് നിശ്ചയിച്ചാല്‍ ദുഷ്ഫലങ്ങള്‍ ഒരളവുവരെ ഒഴിവാക്കാന്‍ സാധിക്കും.

 

 

കുട്ടികളുടെ ബുദ്ധിശക്തിയേയും വിദ്യാഭിരുചിയേയും പറ്റി ചിന്തിക്കുമ്പോള്‍ ജാതകത്തില്‍ ആദ്യമായി കണക്കിലെടുക്കേണ്ടത് ബുധന്‍റെ സ്ഥിതിയാണ്.
ജാതകത്തില്‍ ബുധന്‍, മേടം, ചിങ്ങം, ധനു എന്നീ ആഗ്നേയ രാശികളിലോ മിഥുനം, തുലാം, കുംഭം എന്നീ വായുരാശികളിലോ നിന്നാല്‍ ജാതകന് നല്ല ബുദ്ധിശക്തിയും കഴിവുമുണ്ടാകും. അതുപോലെ കന്നി, മകരം എന്നീ രാശികളില്‍ നിന്നാല്‍ ജാതകന് ബുദ്ധി, തീക്ഷ്ണത കുറയും. കണക്കിലും ഗണിതക്രിയയിലും പിറകെയായിരിക്കും. പക്ഷേ വ്യാപാരകാര്യങ്ങളില്‍ ശോഭിക്കും. ബുധന്‍ കന്നിയില്‍ നിന്നാല്‍ സ്വക്ഷേത്രവും മൂലക്ഷേത്രവും ഉച്ചക്ഷേത്രവുമായതുകൊണ്ട് ബുദ്ധിശക്തി കൂടിയിരിക്കും. കന്നിയിലെ ബുധന്‍ വക്രനുംകൂടി ആയാല്‍ ഉന്നതവിദ്യാഭ്യാസം ലഭിക്കും.
ബുധന്‍ കേന്ദ്രത്തിലോ വര്‍ഗ്ഗോത്തമത്തിലോ ആയാല്‍ ബുദ്ധിയും ഗ്രഹണശക്തിയും കൂടും. വിവേകി ആയിരിക്കും. ജലരാശികളില്‍ നില്‍ക്കുന്ന ബുധന്‍ പ്രതിഭയ്ക്ക് അനുകൂലനല്ല. മീനത്തില്‍ നില്‍ക്കുന്ന ബുധനും പ്രതിഭ നല്‍കുകയില്ല. നീചഭംഗം വന്ന ബുധന്‍ നല്ലതാണ്. 12 ല്‍ ബുധന്‍ നിന്നാല്‍ കണക്ക്, സയന്‍സ് തുടങ്ങിയവിഷയങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് കുറയും. കന്നിലഗ്നക്കാരന് ബുധന്‍ നീചത്തില്‍ നിന്നാല്‍ വിജയം ബുദ്ധിമുട്ടായിരിക്കും.

 

 

ബുധന് ശുഭഗ്രഹദൃഷ്ടി ലഭിച്ചാല്‍ ജാതകന്‍ ഉത്സാഹിയും ഉദാരഹൃദയനും ചിന്താശക്തിയുള്ളവനും പ്രതിഭാശാലിയുമായിരിക്കും. പുതിയ പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിക്കും. തുലാത്തിലെ ബുധന് ഗുരുവിന്‍റെ ദൃഷ്ടി ലഭിച്ചാല്‍ കര്‍ക്കിടകലഗ്നക്കാരന്‍ ശാസ്ത്രജ്ഞനായിത്തീരും.
ബുധന്‍ രവിയുമായി യോഗം ചെയ്യുന്നത് മൗഢ്യമാണെന്ന് അഭിപ്രായമുണ്ട്. പക്ഷേ ബുധന് രവി യോഗമുള്ള അടുത്തുനില്‍ക്കുന്ന പല ജാതകരും ശാസ്ത്രജ്ഞരും ബുദ്ധിമാന്മാരായിട്ടാണ് കാണുന്നത്.
ബുധനെപ്പോലെ തന്നെ ജാതകത്തില്‍ 5-ാം ഭാവത്തിനും ബലമുണ്ടായാല്‍ ജാതകന്‍ ബുദ്ധിമാനായിരിക്കും. 5-ാം ഭാവാധിപതി ഉച്ചനായിരിക്കുക, 5 ല്‍ നില്‍ക്കുന്ന ഗ്രഹം ഉച്ചനായിരിക്കുക. ഇല്ലെങ്കില്‍ രണ്ടുപേരും വര്‍ഗ്ഗോത്തമന്മാരായിരിക്കുക, വിദ്യാഭ്യാസകാലത്ത് ബലവാനായ 5-ാം ഭാവാധിപതിയുടെ ദശ നടക്കുക. വിദ്യാഭ്യാസം നന്നായി നടക്കും. ലഗ്നാധിപതി അഞ്ചാം ഭാവവുമായി ബന്ധപ്പെട്ടാല്‍ ലഗ്നാധിപതിയുടെ ദശ വിദ്യാഭ്യാസത്തിന് അനുകൂലമായിരിക്കും.

 

 

5-ാംഭാവം ക്രൂരഷഷ്ട്യാംശത്തില്‍ വരുക പാപഗ്രഹങ്ങളുടെ ദൃഷ്ടിലഭിക്കുക. 5-ാംഭാവാധിപതിക്ക് പാപയോഗദൃഷ്ടികള്‍ ഉണ്ടാകുക. ഇത് പ്രതിഭക്കനുകൂലമല്ല. 5-ാം പതി 5 ല്‍ പാപയോഗമോ ശനിയോഗമോ വന്നാല്‍ മന്ദബുദ്ധിയായിരിക്കും.

 

 

ശ്രീകേഷ് പൈ. എ
കൊല്ലം
email:jyothishvision@gmail.com

Show Less

No comments Yet

SLIDESHOW

LATEST VIDEO