‘കുട്ടിമാമ’യിലെ രണ്ടാമത്തെ വീഡിയോ ഗാനം

ശ്രീനിവാസനൊപ്പം മകൻ ധ്യാൻ ശ്രീനിവാസൻ എത്തുന്ന പുതിയ ചിത്രമാണ് കുട്ടിമാമ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ള്ളല്ല എന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസന്‍ ആണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക്... Read More

ശ്രീനിവാസനൊപ്പം മകൻ ധ്യാൻ ശ്രീനിവാസൻ എത്തുന്ന പുതിയ ചിത്രമാണ് കുട്ടിമാമ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ള്ളല്ല എന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസന്‍ ആണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് അച്ചു രാജമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍.

 

മനാഫ് തിരകഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്‌സ് വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍ എന്നിവരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് സുധാകര്‍ ചെറുകുറി, കൃഷ്ണമൂര്‍ത്തി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. ശ്രീ ഗോഗുലം മൂവീസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ചിത്രം മെയ് രണ്ടാം വാരം ചിത്രം പ്രദര്‍ശനത്തിന് എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO