“നിയമം നിര്‍മ്മിക്കുന്നത് കോടതിയുടെ ജോലിയല്ല”

-ജസ്റ്റിസ് കുര്യന്‍ ജോസഫ്     രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപന്‍റെ തെറ്റായ നിലപാടുകളെപോലും ചോദ്യംചെയ്യാന്‍ ധൈര്യപ്പെട്ട കുര്യന്‍ ജോസഫ് കേരളശബ്ദത്തിന് നല്‍കിയ പ്രത്യേക അഭിമുഖം ?രാജ്യമൊന്നാകെ ഉറ്റുനോക്കിയതാണ് മുത്തലാഖ് സംബന്ധിച്ച വിധി.... Read More

-ജസ്റ്റിസ് കുര്യന്‍ ജോസഫ്

 

 

രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപന്‍റെ തെറ്റായ നിലപാടുകളെപോലും ചോദ്യംചെയ്യാന്‍ ധൈര്യപ്പെട്ട കുര്യന്‍ ജോസഫ് കേരളശബ്ദത്തിന് നല്‍കിയ പ്രത്യേക അഭിമുഖം

?രാജ്യമൊന്നാകെ ഉറ്റുനോക്കിയതാണ് മുത്തലാഖ് സംബന്ധിച്ച വിധി. മതപരമായ സ്വാതന്ത്ര്യം നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരമൊരു മതനിയമം തെറ്റാണെന്ന് പറയാന്‍ കഴിയുമോ?
തെറ്റാണെന്ന് മാത്രമല്ല ഭരണഘടനാവിരുദ്ധവുമാണ്. അത് മതനിയമമല്ല. ഖുര്‍ആനില്‍ ഇങ്ങനെയൊരു വിവാഹമോചന സമ്പ്രദായത്തെക്കുറിച്ച് പറയുന്നില്ല. ശരീഅത്ത് നിയമത്തിലുമില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഏത് മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും അതോടൊപ്പംതന്നെ വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് നല്‍കുന്നുണ്ട്. അതോടൊപ്പംതന്നെ വ്യക്തിയുടെ മൗലികാവകാശം സംരക്ഷിക്കേണ്ടതുമുണ്ട്. സാമൂഹിക ക്രമം പരിപാലിക്കേണ്ടതുണ്ട്. മുത്തലാഖ് നമ്മുടെ നിയമ സംവിധാനത്തിനും സാമൂഹിക ക്രമത്തിനും അനുയോജ്യമല്ലാത്തതുകൊണ്ടാണ് അത് നിരോധിച്ചത്.

?വിവാഹേതര ബന്ധം സംബന്ധിച്ച വിധിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടല്ലോ?
ഉവ്വ്. അത് സ്വാഭാവികമാണ്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റം അല്ലാതാക്കി എന്നേയുള്ളു. അതിന്‍റെ ധാര്‍മ്മിക വശം കോടതി ചോദ്യംചെയ്യുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അത് സാമൂഹികവും സാംസ്കാരികവുമായി ശരിയാണെന്ന് വരുന്നില്ല. അതൊക്കെ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്….

?ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച നിര്‍ണ്ണായകവിധി അടുത്തകാലത്തുണ്ടായല്ലോ. അതിന്‍റെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ആ വിധിയെക്കുറിച്ച് എന്താണഭിപ്രായം?
നിലവില്‍ ഈ വിഷയം സംബന്ധിച്ച ഒന്നിലേറെ കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയ്ക്ക് മുമ്പിലുള്ള….

16-31 ജനുവരി 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO