ലോനപ്പന്‍റെ മാമ്മോദീസാ

ഇത് ലോനപ്പന്‍ നാട്ടുമ്പുറത്തെ അമലോത്ഭവാ വാച്ച് സര്‍വ്വീസ് എന്ന കടയുടെ ഉടമസ്ഥനാണ്. മൂന്നു സഹോദരിമാരുണ്ട്. അതില്‍ രണ്ടുപേര്‍ മൂത്തവരാണ്. ഒരാള്‍ ഇളയവളും ത്രേസ്യായും സിസിലിയുമാണ് മൂത്തവര്‍. റോസിലി ഇളയവള്‍. നാല്‍പ്പതുകഴിഞ്ഞ ലോനപ്പനും, അതിലും മൂത്ത... Read More

ഇത് ലോനപ്പന്‍ നാട്ടുമ്പുറത്തെ അമലോത്ഭവാ വാച്ച് സര്‍വ്വീസ് എന്ന കടയുടെ ഉടമസ്ഥനാണ്. മൂന്നു സഹോദരിമാരുണ്ട്. അതില്‍ രണ്ടുപേര്‍ മൂത്തവരാണ്. ഒരാള്‍ ഇളയവളും ത്രേസ്യായും സിസിലിയുമാണ് മൂത്തവര്‍. റോസിലി ഇളയവള്‍. നാല്‍പ്പതുകഴിഞ്ഞ ലോനപ്പനും, അതിലും മൂത്ത സഹോദരിമാരും അവിവാഹിതരാണ്. ഇവര്‍ വിവാഹം കഴിക്കാത്തതിന് ലോനപ്പന് ലോനപ്പന്‍റേതായ ഉത്തരങ്ങളുമുണ്ട്. ന്യായീകരണങ്ങളുണ്ട്.

 

 

 

ലിയോ ദേവൂസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ലോനപ്പന്‍റെ മാമ്മോദിസ എന്ന ചിത്രത്തില്‍ ജയറാമാണ് ലോനപ്പനെ അവതരിപ്പിക്കുന്നത്. പെന്‍ ആന്‍റ് പെപ്പര്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം അങ്കമാലിക്കടുത്തുള്ള മഞ്ഞപ്ര ഗ്രാമത്തില്‍ ആരംഭിച്ചു…

 

തൃശൂര്‍ജില്ലയിലാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. അയാളുടെ ജീവിതത്തില്‍ അയാളറിയാത്ത ചില സിദ്ധികളും കഴിവുകളുമുണ്ട്. ഒരു ഘട്ടത്തില്‍ അയാള്‍ അത് തിരിച്ചറിയുമ്പോഴാണ് ലോനപ്പന്‍റെ ജീവിതത്തിന് ഒരു വഴിത്തിരിവുണ്ടാകുന്നത്. പ്രായവും പ്രാരാബ്ധവുമൊന്നും ഒരു ജീവിതത്തിന് തടസ്സമല്ല. അങ്ങനെ നഷ്ടപ്പെട്ടുപോയ തന്‍റെ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള പിന്നീടുള്ള അയാളുടെ ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്.

 

ഇവിടെ സഹോദരിമാരായ ത്രേസ്യാ, സിസിലി, റോസ്ലി എന്നിവരെ യഥാക്രമം ശാന്തികൃഷ്ണ, നിഷാസാരംഗ്, ഇവാ പവിത്രന്‍ എന്നിവരവതരിപ്പിക്കുന്നു. ലോനപ്പന്‍റെ സന്തതസഹചാരിയായ ഷമീര്‍ എന്ന കഥാപാത്രത്തെ ഹരീഷ് കണാരന്‍ അവതരിപ്പിക്കുന്നു. കനിഹ, അന്നാ, രേഷ്മാരാജന്‍, ഇന്നസെന്‍റ്, ദിലീഷ്പോത്തന്‍, ജോജുജോര്‍ജ്ജ്, അലന്‍സിയര്‍, നിയാസ് ബക്കര്‍, വിശാഖ്(ആനന്ദം ഫെയിം), കലാഭവന്‍ ജോഷി എന്നിവരും എന്നിവരും പ്രധാനതാരങ്ങളാണ്.

 

 

ഹരിനാരായണന്‍റെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് ഈണം പകരുന്നു. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈന്‍ ധന്യാബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രോവര്‍ഗ്ഗീസ്, അസോസിയേറ്റ് ഡയറക്ടര്‍ പ്രവിനായര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ മാനേജര്‍ അഭിലാഷ് അര്‍ജ്ജുന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO