പൃഥ്വിരാജ് അമരക്കാരനാകുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍’ ആരംഭിച്ചു

ജൂലൈ പതിനാറ് തിങ്കളാഴ്ച ഹൈറേഞ്ചിലെ വണ്ടിപ്പെരിയാറിലെ സ്പ്രിംഗ് ഡേല്‍ ഹെറിട്ടേജ് റിസോര്‍ട്ടില്‍ ഒരു പുതിയ ചിത്രത്തിന് തുടക്കമിട്ടു. ചിത്രം ലൂസിഫര്‍. ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ മുന്‍നിര നായകനായ പൃഥ്വിരാജും. അങ്ങനെ പൃഥ്വിരാജ്... Read More

ജൂലൈ പതിനാറ് തിങ്കളാഴ്ച ഹൈറേഞ്ചിലെ വണ്ടിപ്പെരിയാറിലെ സ്പ്രിംഗ് ഡേല്‍ ഹെറിട്ടേജ് റിസോര്‍ട്ടില്‍ ഒരു പുതിയ ചിത്രത്തിന് തുടക്കമിട്ടു. ചിത്രം ലൂസിഫര്‍. ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ മുന്‍നിര നായകനായ പൃഥ്വിരാജും. അങ്ങനെ പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ, ഒരു സിനിമയുടെ അമരക്കാരനാകുന്നു.

 

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലാണ് നായകന്‍. മുരളിഗോപിയുടേതാണ് തിരക്കഥ.

 

 

ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന ഈ ചടങ്ങില്‍ ശ്രീമതി മല്ലികാസുകുമാരനാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. തുടര്‍ന്ന് ശ്രീ. വിജയ് മേനോന്‍, സുചിത്രാ പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, സുജിത്ത് വാസുദേവ്, പൃഥ്വിരാജ്-മുരളി ഗോപി, സിദ്ദു പനയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു. ആദ്യഷോട്ടിലഭിനയിച്ചത് ശ്രീയാരമേഷാണ്.

 

കഴിഞ്ഞ കുറച്ചുകാലമായി പൃഥ്വിയുടെ ആഗ്രഹമായിരുന്നു ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നത്. അതിനായി നല്ല രീതിയിലുള്ള ഗൃഹപാഠം നടത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ ചുക്കാന്‍ പിടിക്കാന്‍ പൃഥ്വി എത്തിയിരിക്കുന്നത്.

 

മോഹന്‍ലാലിനുപുറമെ മഞ്ജുവാര്യര്‍, മംമ്താമോഹന്‍ദാസ്, വിവേക്, ഒബ്റോയ്, ടൊവിനോതോമസ്, സച്ചിന്‍ പെടേക്കര്‍, ഇന്ദ്രജിത്ത്, ജോണ്‍വിജയ്, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, നന്ദു, സുനില്‍സുഗത, ശിവജി ഗുരുവായൂര്‍, ബാബുരാജ്, അനീഷ് ജി മേനോന്‍, ആദില്‍ ഇബ്രാഹിം, സിജോയ് വര്‍ഗ്ഗീസ് ബിനു പപ്പു, സാനിയ അയ്യപ്പന്‍, താരാകല്യാണ്‍, മാലാപാര്‍വ്വതി, പാര്‍വ്വതിനായര്‍, ഷോണ്‍റോമി എന്നിവരും പ്രധാനതാരങ്ങളാണ്.

 

സംഗീതം ദീപക്ദേവ്, സുജിത് വാസുദേവാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സംജിത്, കലാസംവിധാനം മോഹന്‍ദാസ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് സുധാകരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, അസോസിയേറ്റ് ഡയറക്ടേഴ്സ് ജയന്‍ നമ്പ്യാര്‍, ജയപ്രകാശ് തവന്നൂര്‍, റനിത് എളമാട്.

 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദുപനയ്ക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് എല്‍ദോ സെല്‍വരാജ്, രാധാകൃഷ്ണന്‍ ചേലാരി.

 

വണ്ടിപ്പെരിയാര്‍, തിരുവനന്തപുരം, കൊച്ചി, മുംബെയ്, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളിലായി ഈ ചിത്രം പൂര്‍ത്തിയാകും.

 

മാക്സ്ലാമ്പ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO