അവിശ്വസനീയമായ അവതരണവുമായി ‘മാ’

ഒരു ടീനേജ് കുട്ടി, ഇടത്തരം വീടുകളിലെ, ഗര്‍ഭിണിയായാല്‍... ഈ വിഷയത്തെ ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഇറങ്ങി ശ്രദ്ധേയവുമായിട്ടുണ്ട്. 'സക്കറിയയുടെ ഗര്‍ഭിണികളി'ലെ സനുഷയുടെ കഥാപാത്രവും അത്തരിലൊന്നുതന്നെ. പക്ഷേ സര്‍ജുന്‍ കെ.എം. സംവിധാനം ചെയ്ത 'മാ' എന്ന ഷോര്‍ട്ട്ഫിലിം... Read More

ഒരു ടീനേജ് കുട്ടി, ഇടത്തരം വീടുകളിലെ, ഗര്‍ഭിണിയായാല്‍… ഈ വിഷയത്തെ ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഇറങ്ങി ശ്രദ്ധേയവുമായിട്ടുണ്ട്. ‘സക്കറിയയുടെ ഗര്‍ഭിണികളി’ലെ സനുഷയുടെ കഥാപാത്രവും അത്തരിലൊന്നുതന്നെ. പക്ഷേ സര്‍ജുന്‍ കെ.എം. സംവിധാനം ചെയ്ത ‘മാ’ എന്ന ഷോര്‍ട്ട്ഫിലിം ഒരാഴ്ചയ്ക്കകം 3 മില്യണ്‍ കാഴ്ച്ചക്കാരെയാണ് കരസ്ഥമാക്കിയിരിക്കുന്നത്. 28 നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടുതീര്‍ക്കാവുന്ന ഹൃദയഭേരിയായ ഒരു ചെറിയ ചിത്രം. അനിഘയാണ് ശക്തമായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഭാസ്ക്കര്‍ ദി റാസ്ക്കല്‍’, ‘ദി ഗ്രേറ്റ് ഫാദര്‍’ എന്നിങ്ങനെ പല ചിത്രങ്ങളിലും തന്‍റെ കഥാപാത്രത്തെ ശ്രദ്ധേയമാക്കാന്‍ അനിഘയ്ക്ക് സാധിച്ചിട്ടുണ്ട്. കനികുസൃതിയാണ് അനിഘയുടെ അമ്മയുടെ റോള്‍ അവതരിപ്പിക്കുന്നത്. ഇന്നത്തെ യുവതലമുറ അറിഞ്ഞിരിക്കേണ്ട വിഷയമായതിനാല്‍തന്നെയാണ് ഈ ചിത്രം താന്‍ തന്നെ നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ ഗൗതംമേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO