ധനുഷും സായി പല്ലവിയും തകര്‍ത്താടിയ മാരി 2-വിലെ റൗഡി ബേബി എന്ന ഗാനത്തിന്‍റെ മേക്കിങ് വീഡിയോ

ധനുഷും സായി പല്ലവിയും തകര്‍ത്താടിയ മാരി 2-വിലെ റൗഡി ബേബി എന്ന ഗാനം സമീപകാലത്തെ സകല റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറിയത്. പ്രഭുദേവയുടെ സ്റ്റെപ്പുകള്‍ എക്കാലത്തും സിനിമാപ്രേമികളില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അദ്ദേഹത്തിലെ കൊറിയോഗ്രഫര്‍ സ്‌ക്രീനില്‍ അത്ഭുതം... Read More

ധനുഷും സായി പല്ലവിയും തകര്‍ത്താടിയ മാരി 2-വിലെ റൗഡി ബേബി എന്ന ഗാനം സമീപകാലത്തെ സകല റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറിയത്. പ്രഭുദേവയുടെ സ്റ്റെപ്പുകള്‍ എക്കാലത്തും സിനിമാപ്രേമികളില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അദ്ദേഹത്തിലെ കൊറിയോഗ്രഫര്‍ സ്‌ക്രീനില്‍ അത്ഭുതം സൃഷ്ടിച്ചത് മാരി 2ലെ ‘റൗഡി ബേബി’ എന്ന ഗാനത്തിലാണ്.

 

 

നൃത്തരംഗങ്ങളില്‍ നേരത്തേ മികവ് തെളിയിച്ചിട്ടുള്ള ധനുഷിനെയും സായ് പല്ലവിയെയും മികവോടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് പ്രഭുദേവ. പ്രഭുദേവയാണ് നൃത്തസംവിധായകനെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഭയമാണ് തോന്നിയതെന്ന് പറയുന്നു സായ് പല്ലവി. യുട്യൂബില്‍ തരംഗം തീര്‍ത്ത ഗാനത്തിന് ഇതിനകം 261 മില്യണ്‍ ക്ലിക്കുകളാണ് ലഭിച്ചത്. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO