മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍നായര്‍ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി അഞ്ചല്‍ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ രാവണവിജയം കഥകളിയില്‍ രാവണന്‍റെ വേഷം അഭിനയിക്കുന്നതതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മുളങ്കാടകം... Read More

പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍നായര്‍ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി അഞ്ചല്‍ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ രാവണവിജയം കഥകളിയില്‍ രാവണന്‍റെ വേഷം അഭിനയിക്കുന്നതതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മുളങ്കാടകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തും. കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റേയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിളിമാനുരിലാണ് മടവൂര്‍ വാസുദേവന്‍ നായര്‍ ജനിച്ചത്. കിളിമാനുര്‍ സി.എം.എസ്. സ്ക്കൂളില്‍ അഞ്ചാംക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മടവൂര്‍ പരമേശ്വരന്‍ ആശാന്‍റെ ശിക്ഷണത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. 11 വര്‍ഷ കഥകളി അഭ്യസിച്ചു. 1968 ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി. 1977 വരെ തെക്കന്‍ സമ്പ്രദായത്തിന്‍റെ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO