മധുരരാജയുടെ ആകാംഷയുണര്‍ത്തുന്ന മോഷന്‍പോസ്റ്റര്‍

മമ്മൂട്ടി ചിത്രം മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ എത്തി.   സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ജഗപതി ബാബുവാണ് വില്ലനായി എത്തുന്നത്. 100 കോടി ക്ലബില്‍... Read More

മമ്മൂട്ടി ചിത്രം മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ എത്തി.   സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ജഗപതി ബാബുവാണ് വില്ലനായി എത്തുന്നത്. 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സും ചിത്രത്തിന്റെ പ്രത്യേകതയാണ്.

 

 

അനുശ്രീ, മഹിമ നമ്ബ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, ഒരേ സമയം മലയാളം , തമിഴ്, തെലുങ്ക് ഭാഷകളില്‍ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO