പെണ്‍മനസ്സ്

വീട്ടമ്മമാര്‍ക്കായി നഗരത്തിലെ മുന്തിയ ക്ലബ്ബ് നടത്തിയ സൗന്ദര്യമത്സരത്തില്‍ തൊട്ടടുത്തുള്ള ഗ്രാമത്തിലെ കനകമ്മ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്കിടാനെത്തിയവരും കാണികളും കനകമ്മയെ ഉര്‍വ്വശിയോട് ഉപമിച്ചു. ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ പുതിയ സൗന്ദര്യറാണിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. എല്ലാവരേയും നൈസര്‍ഗ്ഗികമായ... Read More

വീട്ടമ്മമാര്‍ക്കായി നഗരത്തിലെ മുന്തിയ ക്ലബ്ബ് നടത്തിയ സൗന്ദര്യമത്സരത്തില്‍ തൊട്ടടുത്തുള്ള ഗ്രാമത്തിലെ കനകമ്മ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്കിടാനെത്തിയവരും കാണികളും കനകമ്മയെ ഉര്‍വ്വശിയോട് ഉപമിച്ചു.
ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ പുതിയ സൗന്ദര്യറാണിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. എല്ലാവരേയും നൈസര്‍ഗ്ഗികമായ പുഞ്ചിരിയില്‍ പൊതിഞ്ഞ മറുപടിയിലൂടെ സൗന്ദര്യറാണി വശീകരിച്ചു.
ഈ ഫാഷന്‍ഷോയുടെ സംഘാടകര്‍ സൗന്ദര്യറാണിക്ക് വെച്ചുനീട്ടുന്ന ഓഫറുകളിലൊന്ന് സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള ഒരാഴ്ചത്തെ ട്രിപ്പാണ്. ആ ട്രിപ്പില്‍ മാഡം ഏത് സെലിബ്രിറ്റിയേയായിരിക്കും കൂടെ കൂട്ടുക. മാധ്യമക്കാരില്‍നിന്ന് ഒരു കുസൃതിച്ചോദ്യം.
കനകമ്മ വിരണ്ടില്ല. ഉടന്‍ കൊടുത്തു മറുപടി! ‘ഞാന്‍ മറ്റ് ആരേയും കാത്തിരിക്കുന്നില്ല. തീര്‍ച്ചയായും ഞാന്‍ എന്‍റെ ഭര്‍ത്താവിനെ പര്യടനത്തിന് ഒപ്പം കൊണ്ടുപോകും.’ സൗന്ദര്യറാണി പട്ടം ലഭിച്ചതിനുശേഷവും, കനകമ്മയില്‍ വേര്‍പെടാതെ നില്‍ക്കുന്ന പതിഭക്തി. ഉത്തരം കേട്ടവരില്‍ സമ്മിശ്രവികാരം ഉണര്‍ത്തി.
വീണ്ടും മാധ്യമക്കാരുടെ ഒരു നുള്ളിനോവിക്കല്‍. ഭര്‍ത്താവിന് ഇനിയൊരവസരം കൊടുത്തിട്ട്, ഈ സുവര്‍ണ്ണാവസരം ഒരു സൂപ്പര്‍സ്റ്റാറൊരുമിച്ച് അടിച്ചുപൊളിച്ചുകൂടെ? അക്ഷോഭ്യയായി നിന്ന കനകമ്മ ചൂടപ്പംപോലെതന്നെ അടുത്ത മറുപടിയും വിളമ്പി.
‘ഈ പ്രായത്തില്‍ എന്‍റെ അന്തസ്സുമാത്രം നോക്കിയാല്‍പോരല്ലോ? കുടുംബത്തിന്‍റേതും മാനിക്കണം.’
മാഡം, അവസാനമായി ഒരു ചോദ്യം കൂടി.
കനകമ്മ ചോദ്യത്തിനായി കാതുകൂര്‍പ്പിച്ചുനിന്നു. ഉത്തരംമുട്ടിക്കുന്നതാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചെങ്കിലും കുഴപ്പിക്കുന്നതായി. കൂടാതെ ഈ അവാര്‍ഡ് കിട്ടിയതിന് എനിക്ക് കടപ്പാട് എന്‍റെ ഭാര്‍ത്താവിനോടുതന്നെയാ.
അതെന്താ?
അദ്ദേഹം ആക്രാന്തം കാണിച്ച് എന്‍റെ സൗന്ദര്യം നശിപ്പിച്ചുകളയാതിരുന്നതുകൊണ്ട്.
എം.പി. ശശിധരന്‍
കൊച്ചി

Show Less

No comments Yet

SLIDESHOW

LATEST VIDEO