മലയാളികള്‍ക്ക് അഭിമാനമായി യുവസംവിധായകന്‍ ക്രിസ്റ്റോ ടോമി

മലയാളികള്‍ക്ക് അഭിമാനമായി എറണാകുളം സ്വദേശിയായ ക്രിസ്റ്റോ ടോമി.ദേശീയതലത്തില്‍ നടത്തുന്ന തിരക്കഥാ മല്‍സരത്തില്‍ ഇത്തവണ ക്രിസ്‌റ്റോയാണ് ഒന്നാമതെത്തിയത്. സിനിസ്താന്‍ എന്ന സിനിമാ പോര്‍ട്ടലാണ് ദേശീയ തലത്തില്‍ 'നാഷണല്‍ സ്റ്റോറി ടെല്ലര്‍ കോണ്ടസ്റ്റ്‌' എന്ന പേരില്‍ ഈ... Read More

മലയാളികള്‍ക്ക് അഭിമാനമായി എറണാകുളം സ്വദേശിയായ ക്രിസ്റ്റോ ടോമി.ദേശീയതലത്തില്‍ നടത്തുന്ന തിരക്കഥാ മല്‍സരത്തില്‍ ഇത്തവണ ക്രിസ്‌റ്റോയാണ് ഒന്നാമതെത്തിയത്. സിനിസ്താന്‍ എന്ന സിനിമാ പോര്‍ട്ടലാണ് ദേശീയ തലത്തില്‍ ‘നാഷണല്‍ സ്റ്റോറി ടെല്ലര്‍ കോണ്ടസ്റ്റ്‌’ എന്ന പേരില്‍ ഈ മല്‍സരം സംഘടിപ്പിക്കുന്നത്.

3600 തിരക്കഥകളില്‍ നിന്നാണ് ക്രിസ്റ്റോയുടെ ഉള്ളൊഴുക്ക് എന്ന തിരക്കഥ ഒന്നാമതായി തിരഞ്ഞെടുത്തത്. തിരക്കഥാകൃത്തുക്കളായ ജൂഹി ചതുര്‍വേദി, അഞ്ജും രാജബാലി, നടന്‍ ആമിര്‍ ഖാന്‍, സംവിധായകന്‍ രാജു ഹിരാനി എന്നിവര്‍ അടങ്ങിയ ജൂറിയാണ് ക്രിസ്‌റ്റോയെ തിരഞ്ഞെടുത്തത്. 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Show Less

No comments Yet

SLIDESHOW

LATEST VIDEO