ഷാംദത്ത്-മമ്മൂട്ടി ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്’ ചിത്രം ജനുവരി 26ന് പ്രദര്‍ശനത്തിനെത്തുന്നു.

മമ്മൂട്ടി നായകനായ ബഹുഭാഷാ ചിത്രം 'സ്ട്രീറ്റ് ലൈറ്റ്' ജനുവരി 26ന് വേള്‍ഡ് വൈഡ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ക്യാമറാമാന്‍ ഷാംദത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഈ... Read More

മമ്മൂട്ടി നായകനായ ബഹുഭാഷാ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്’ ജനുവരി 26ന് വേള്‍ഡ് വൈഡ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ക്യാമറാമാന്‍ ഷാംദത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഈ സിനിമ. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഗ്രൂപ്പായ പ്ലേഹൗസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ വിതരണം നിര്‍വഹിക്കുന്നത്. ഫവാസ് മുഹമ്മദ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഷാംദത്തിന്‍റെ സഹോദരന്‍ സാദത്താണ്.
കൊച്ചി, പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സ്ട്രീറ്റ് ലൈറ്റ് തെരുവില്‍ നടക്കുന്ന കഥ പറയുന്ന സിനിമയാണ്. പോലീസ് ഓഫീസറായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ധര്‍മ്മജന്‍, സൗബിന്‍, ഹരീഷ് കണാരന്‍, ജോയ് മാത്യു, റോണി ഡേവിഡ്, ജൂഡ് ആന്‍റണി, മൊട്ട രാജേന്ദ്രന്‍, സ്റ്റണ്ട് സില്‍വ, സോഹന്‍ സീനുലാല്‍, ഷഫീഖ്, സമ്പത്ത് റാം, മുരുകന്‍, മിഥുന്‍ എം. ദാസ്, സൈനുദ്ദീന്‍ മുണ്ടക്കയം, രാജശേഖരന്‍, നീന കുറുപ്പ്, സെമ്മലര്‍, ലിജോ മോള്‍, സീമാ ജി. നായര്‍, മാസ്റ്റര്‍ ആദിഷ്, മാസ്റ്റര്‍ താഷി, മാസ്റ്റര്‍ സന്‍വി, ബേബി പാര്‍ഥവി തുടങ്ങി വന്‍ താരനിര സിനിമയുടെ മലയാളം പതിപ്പില്‍ അണിനിരക്കുന്നു.

തമിഴില്‍ മമ്മൂട്ടിക്കൊപ്പം മൊട്ട രാജേന്ദ്രന്‍, സ്റ്റണ്ട് സില്‍വ, മനോ ബാല, ശ്രീറാം, ബ്ലാക്ക് പാണ്ടി, പാണ്ടിരാജ്, പൃഥ്വിരാജ് പാണ്ടിരാജ്, സമ്പത്ത് റാം, മുരുകന്‍, റോണി ഡേവിഡ്, ജൂഡ് ആന്‍റണി, മിഥുന്‍ എം. ദാസ്, സോഹന്‍ലാല്‍, ഷഫീഖ്, സൈനുദ്ദീന്‍ മുണ്ടക്കയം, രാജശേഖരന്‍, സെമ്മലര്‍, ലിജോ മോള്‍, നീന കുറുപ്പ്, സീമാ ജി. നായര്‍, പൊന്നമ്മ ബാബു, മാസ്റ്റര്‍ ആദിഷ്, മാസ്റ്റര്‍ താഷി, മാസ്റ്റര്‍ സന്‍വി, ബേബി പാര്‍ഥവി തുടങ്ങിയവരും അഭിനയിക്കുന്നു. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ആദര്‍ശ് എബ്രഹാം ഈണം പകര്‍ന്നിരിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO