വൈ.എസ്.ആറായി പുനര്‍ജനിക്കുന്ന മമ്മൂട്ടി

അവിഭജിത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോ.വൈ.എസ്. രാജശേഖര റെഡ്ഡി(വൈ.എസ്.ആര്‍)യുടെ വ്യക്തിജീവിതത്തേയും രാഷ്ട്രീയ ജീവിതത്തെയും ആധാരമാക്കി മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന 'യാത്ര' എന്ന തെലുങ്ക് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. രണ്ടുദശകത്തിനുശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്.... Read More

അവിഭജിത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോ.വൈ.എസ്. രാജശേഖര റെഡ്ഡി(വൈ.എസ്.ആര്‍)യുടെ വ്യക്തിജീവിതത്തേയും രാഷ്ട്രീയ ജീവിതത്തെയും ആധാരമാക്കി മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. രണ്ടുദശകത്തിനുശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. കെ. വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതികിരണം’ ഉള്‍പ്പെടെ ഏതാനും തെലുങ്ക് ഹിറ്റ് ചിത്രങ്ങളില്‍ മമ്മൂട്ടി മുമ്പ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ മഹിയുടെ ‘യാത്ര’യില്‍ വൈ.എസ്.ആര്‍ എന്ന നായകകഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഇത് മമ്മൂട്ടിയുടെ രണ്ടാമത്തെ രാഷ്ട്രീയ വ്യക്തിജീവിതചിത്രമാണ്. ഇതിനുമുമ്പ് ബി.ആര്‍. അംബേദ്ക്കറിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച മമ്മൂട്ടി ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ആ പാരമ്പര്യവഴിയുടെ പുതിയ തിരുമുള്‍ക്കാഴ്ചയാണ് ‘യാത്ര.’

 

എന്തുകൊണ്ട് വൈ.എസ്.ആറായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് നിരവധി ഉത്തരം സംവിധായകന്‍ മഹിക്കുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വൈ.എസ്.ആര്‍ വളരെ ശക്തിമാനായ, നിഷേധിയായ, വിപ്ലവകാരിയായ രാഷ്ട്രീയ വ്യക്തിത്വമാണ്. അദ്ദേഹത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കുമാത്രമേ കഴിയുകയുള്ളൂ. എനിക്ക് വേണമെങ്കില്‍ തെലുങ്കിലെ പ്രശസ്തരായ താരങ്ങളെ ഈ വേഷത്തിലേയ്ക്ക് തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ അവര്‍ ഈ വേഷം ചെയ്യുമ്പോള്‍ പ്രധാന കഥാപാത്രത്തില്‍നിന്ന് ശ്രദ്ധ വ്യതിചലിച്ചുപോകും. മമ്മൂട്ടിക്ക് വര്‍ക്കിന്‍റെ എത്തിക്സും പ്രൊഫഷണലിസവും നല്ലപോലെ അറിയാം. ആ കൈകളില്‍ വൈ.എസ്.ആര്‍ എന്ന കഥാപാത്രം സുരക്ഷിതമായിരിക്കും എന്ന് ഞാന്‍ കരുതി. ഇതൊരു വെറും ഡോക്യുമെന്‍ററി സ്റ്റൈല്‍ ചിത്രമല്ല. പ്രേക്ഷകരെ രസിപ്പിക്കത്തവിധത്തില്‍ ഇതില്‍ വസ്തുതയും സങ്കല്‍പ്പവും ഇഴചേര്‍ന്നിട്ടുണ്ട്- മഹി പറഞ്ഞു.

 

വൈ.എസ്.ആറിന്‍റെ രാഷ്ട്രീയത്തിലെ നിര്‍ണ്ണായകകാലം രണ്ടായിരത്തിമൂന്നും രണ്ടായിരത്തിനാലുമാണ്. കടപ്പാ ജില്ലയിലെ പുളിവെന്തലയില്‍ ഒരു കോണ്‍ഗ്രസ്സുകാരനായി ജീവിതമാരംഭിച്ച അദ്ദേഹം 2003 ല്‍ ആന്ധ്രയില്‍ ഉടനീളം 1500 കിലോമീറ്ററോളം നടത്തിയ പദയാത്രയിലൂടെയാണ് ശ്രദ്ധാകേന്ദ്രമായത്. അതിലൂടെ കര്‍ഷകരുടെയും അധഃസ്ഥിതരുടെയും ഉള്‍ത്തുടിപ്പുകള്‍ നേരിട്ടറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒടുവില്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു ഹെലികോപ്ടര്‍ ദുരന്തത്തിലൂടെ ഇഹലോക ജീവിതത്തില്‍ നിന്ന് വിടപറയുകയും ചെയ്തു. ഈ ചിത്രത്തിലും വൈ.എസ്.ആറിന്‍റെ പ്രചുരമായ രാഷ്ട്രീയ ‘പദയാത്ര’ പുനര്‍ജനിക്കുന്നുണ്ട്. ഷൂട്ടിംഗ് തടസ്സപ്പെടത്തക്കവിധം അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അപ്പോള്‍ അനുഭവപ്പെട്ടത്.

 

സെവന്‍റി എം.എം എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവി റെഡ്ഡിയും നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ റാവുരമേഷ്, അനസൂയ ഭരദ്വാജ്, പൊസനി കൃഷ്ണമുരളി, വിനോദ്കുമാര്‍, ജഗപതി റാവു, സുഹാസിനി, ആശ്രിത വെമുഗണ്ടി എന്നിവരും അഭിനയിക്കുന്നു. സംഗീതസംവിധാനം കെ, ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. ചിത്രസംയോജനം എ.ശ്രീകര്‍ പ്രസാദ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO