ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടില്ല – മാമുക്കോയ

ഉംറയ്ക്ക് പോയപ്പോള്‍ കഅബ തവാഫ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നൊരാള്‍ കൈപിടിച്ചു വെച്ച് ചോദിച്ചത് തിലകന്‍ വിഷയം എന്തായി എന്നായിരുന്നു. എല്ലാവരും ദിലീപ് വിഷയവും അമ്മ കൈകൊണ്ട നിലപാടുകളും ചോദിക്കുന്നത് കേട്ടാല്‍ തോന്നുക ലോകത്തിലെ ഏറ്റവും വലിയ... Read More

ഉംറയ്ക്ക് പോയപ്പോള്‍ കഅബ തവാഫ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നൊരാള്‍ കൈപിടിച്ചു വെച്ച് ചോദിച്ചത് തിലകന്‍ വിഷയം എന്തായി എന്നായിരുന്നു. എല്ലാവരും ദിലീപ് വിഷയവും അമ്മ കൈകൊണ്ട നിലപാടുകളും ചോദിക്കുന്നത് കേട്ടാല്‍ തോന്നുക ലോകത്തിലെ ഏറ്റവും വലിയ വിഷയമാണ് ഇതെന്ന്. അമ്മയുടെ ജനറല്‍ബോഡിയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്കറിയില്ലെന്നും ചലച്ചിത്രതാരം മാമുക്കോയ.

 

ദിലീപ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വളരെ മോശമായ കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ സിനിമാക്കാരെ കാണുമ്പോഴേയ്ക്കും ഈ വിഷയം ചര്‍ച്ചചെയ്യുന്നവരുടെ മാനസികാവസ്ഥ പരിശോധിക്കേണ്ടതാണ്. ദിലീപ് മാത്രമല്ല എതിര്‍ഭാഗത്തുള്ള നടിയും അമ്മയുടെ അംഗമാണ്. അവര്‍ക്കും നീതി കിട്ടേണ്ടതല്ലേ. ദിലീപിനെ എടുക്കാന്‍ പാടില്ലെന്ന് നല്ലൊരു വിഭാഗം പറയുന്നതുതന്നെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് അമ്മയില്‍ പിന്തുണയുണ്ട് എന്നതിന് തെളിവാണ്.

 

സാമാന്യന്യായത്തില്‍ ആലോചിച്ചാല്‍തന്നെ ദിലീപിന്‍റെ കാര്യത്തില്‍ അമ്മ ഇപ്പോഴെടുത്തു എന്നുപറയുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കില്ല. ഞാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇല്ലെങ്കിലും അമ്മയുടെ ജനറല്‍ബോഡിയോഗത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ അമ്മ സ്വീകരിച്ചിട്ടില്ല. സാധാരണക്കാര്‍ക്ക് ഒരു ന്യായവും സിനിമാക്കാര്‍ക്ക് മറ്റൊരു ന്യായവുമാണോ?

 

ദിലീപും അമ്മയുമായും ബന്ധപ്പെട്ട വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കലല്ല തന്‍റെ ജോലി, തനിക്ക് വേറെ പ്രധാനപ്പെട്ട ജോലികളുണ്ടെന്നും മാമുക്കോയ പറഞ്ഞു.

 

വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിന്‍റെ പാലക്കാട്ടെ ലൊക്കേഷനില്‍നിന്നായിരുന്നു മാമുക്കോയ ദോഹയിലെത്തിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO