സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജുവാര്യര്‍

2011 ല്‍ റിലീസായ ഉറുമി എന്ന ഹിസ്റ്റോറിക് ത്രില്ലറിനുശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ്ശവിന്‍ എത്തുകയാണ്. സന്തോഷ്ശിവന്‍തന്നെ ക്യാമറയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും, കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി... Read More

2011 ല്‍ റിലീസായ ഉറുമി എന്ന ഹിസ്റ്റോറിക് ത്രില്ലറിനുശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ്ശവിന്‍ എത്തുകയാണ്. സന്തോഷ്ശിവന്‍തന്നെ ക്യാമറയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും, കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജുവര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്‍റെ സഹകരണത്തോടെയാണ് സന്തോഷ്ശിവന്‍ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബര്‍ 20 ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിക്കുന്നതാണ്. കേരളത്തിലെ പലഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാണ്.

 

സന്തോഷ് ശിവനും മഞ്ജുവാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന മുഴുനീള എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

 

നിലവില്‍ ജീത്തുജോസഫിന്‍റെ പുതിയ ചിത്രത്തില്‍ നായകവേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാളിദാസ് ജയറാമിനെ സംബന്ധിച്ച് തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് സന്തോഷ് ശിവന്‍ ചിത്രത്തിലേത്. ആഷിക്അബുവിന്‍റെ വൈറസ് ഉള്‍പ്പെടെ ഒരു പിടി ഗംഭീരചിത്രങ്ങള്‍ തന്‍റെ കരിയര്‍ ബാഗിലുണ്ടെങ്കിലും ഒരു സന്തോഷ്ശിവന്‍ ചിത്രത്തിന് എത്രത്തോളം ലോകശ്രദ്ധ കിട്ടുമെന്നതും കാളിദാസ് ജയറാമിന് ഏറെ അഭിനയിക്കാവുന്ന ഒന്നാണ്. മഞ്ജുവാര്യരുരോടും, കാളിദാസ് ജയറാമിനോടുമൊപ്പം ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ചെയ്യുന്നത്.

എ.എസ്. ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO