മരട് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി

മ​ര​ടി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ്കൂ​ള്‍ വാ​ന്‍ ഡ്രൈ​വ​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മോ​ട്ടോ​ര്‍ ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ല്‍ അ​ശ്ര​ദ്ധ​മാ​യ... Read More

മ​ര​ടി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ്കൂ​ള്‍ വാ​ന്‍ ഡ്രൈ​വ​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മോ​ട്ടോ​ര്‍ ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ല്‍ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് ത​ന്നെ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ റെ​ജി പി. ​വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. 20 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ സാ​വ​ധാ​നം തി​രി​യേ​ണ്ട വ​ള​വ് ഡ്രൈവര്‍ അ​മി​ത വേ​ഗ​ത്തി​ല്‍ തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് അ​നി​ല്‍​കു​മാ​റി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദു ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ആ​ര്‍​ടി​ഒ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​നി​ന് 2018 ഓ​ഗ​സ്റ്റ് വ​രെ ഫി​റ്റ്ന​സു​ണ്ട്. 2020 വ​രെ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സി​നും ബാ​ഡ്ജി​നും കാ​ലാ​വ​ധി​യു​ണ്ട്.  

Show Less

No comments Yet

SLIDESHOW

LATEST VIDEO