ടൊവിനോയുടെ ‘മറഡോണ’

മറഡോണ. ചാവക്കാട് പരിസരപ്രദേശത്തുള്ള ഒരു ചെറുപ്പക്കാരന്‍റെ വിളിപ്പേരാണിത്. ഇയാള്‍ കളിക്കാരനൊന്നുമല്ല. പണ്ട് കളിക്കുമായിരുന്നു. എങ്ങനെയോ മറഡോണയെന്ന് വിളിപ്പേര് കിട്ടി. വണ്ടിക്കച്ചവടക്കാരനാണ് മറഡോണ. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും വണ്ടികള്‍ ഇവിടെയെത്തിക്കുന്ന ജോലിയാണിപ്പോള്‍. നിഴല്‍പോലെ ആത്മസുഹൃത്ത് സുധി... Read More

മറഡോണ. ചാവക്കാട് പരിസരപ്രദേശത്തുള്ള ഒരു ചെറുപ്പക്കാരന്‍റെ വിളിപ്പേരാണിത്. ഇയാള്‍ കളിക്കാരനൊന്നുമല്ല. പണ്ട് കളിക്കുമായിരുന്നു. എങ്ങനെയോ മറഡോണയെന്ന് വിളിപ്പേര് കിട്ടി. വണ്ടിക്കച്ചവടക്കാരനാണ് മറഡോണ. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും വണ്ടികള്‍ ഇവിടെയെത്തിക്കുന്ന ജോലിയാണിപ്പോള്‍. നിഴല്‍പോലെ ആത്മസുഹൃത്ത് സുധി കൂടെയുണ്ടാകും. അങ്ങനെ തന്‍റെ ദൈനംദിന ജീവിതത്തിനിടയില്‍ കണ്ടുമുട്ടുന്ന പലരുടെയും അടുപ്പം മറഡോണയില്‍ ഉണ്ടാകുന്ന പ്രതിഫലനങ്ങളാണ് മറഡോണ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

 

വിഷ്ണുനാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മറഡോണ.’ മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ്കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മറഡോണയായി ടൊവിനോ തോമസ്സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരുവല്ലക്കാരി ആശയായി പുതുമുഖം ശരണ്യ നായികയായി പ്രത്യക്ഷപ്പെടുന്നു. സുധിയായി അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിത്സന്‍ അഭിനയിക്കുന്നു.

 

ചെമ്പന്‍ വിനോദ് ജോസ്, ശാലു റഹിം, കിച്ചു, നിസ്സാര്‍, ജീന്‍ ഭാസ്ക്കര്‍, ഹരിനാരായണ വര്‍മ്മ, നിരഞ്ജന്‍, ലിയോണ ലിഷോയ്, മായ മേനോന്‍, ദിവ്യ, ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങള്‍. ഒപ്പം റാംബോ എന്ന പട്ടിക്കുട്ടിയും ശ്രദ്ധേയമായ കഥാപാത്രത്തെ കൗതുകത്തോടെ അവതരിപ്പിക്കുന്നു.

 

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO