ടൊവിനോ എന്ന നടന്‍റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ‘മറഡോണ’

ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമയാണ് മറഡോണ. വളരെ ഫ്രെഷായിട്ടുള്ള ഒരു അറ്റംപ്റ്റായിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്കും സിനിമ ഇഷ്ടപ്പെട്ടതെന്ന് സംവിധായകന്‍ വിഷ്ണു നാരായണന്‍ പറഞ്ഞു.   മറഡോണ എന്ന പേര് കേള്‍ക്കുമ്പോള്‍... Read More

ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമയാണ് മറഡോണ. വളരെ ഫ്രെഷായിട്ടുള്ള ഒരു അറ്റംപ്റ്റായിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്കും സിനിമ ഇഷ്ടപ്പെട്ടതെന്ന് സംവിധായകന്‍ വിഷ്ണു നാരായണന്‍ പറഞ്ഞു.

 

മറഡോണ എന്ന പേര് കേള്‍ക്കുമ്പോള്‍ ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട സിനിമയാണെന്നുതോന്നുമെങ്കിലും അതിനപ്പുറത്ത് ആഴമുള്ള സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥപറയുന്ന സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറാണ് ടൊവിനോയുടെ മികച്ച കഥാപാത്രങ്ങളിലൊന്ന്. അവതരണമേന്മകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സിനിമ. ഒരുപാട് നാളത്തെ സംഘടിതമായ ശ്രമത്തിന്‍റെയും അദ്ധ്വാനത്തിന്‍റെയും ഫലമായി ആസ്വാദനത്തിന്‍റെ എല്ലാ ഘടകങ്ങളും ചേര്‍ത്തുവെച്ചൊരുക്കിയ സിനിമ.

 

 

മറഡോണയുടെ തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്. സംവിധായകരായ ആഷിഖ് അബു, സമീര്‍താഹിര്‍, ദിലീഷ് പോത്തന്‍ എന്നിവരുടെ സിനിമകളില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തിരുന്ന കാലംമുതല്‍ സംവിധായകന്‍ വിഷ്ണുനാരായണനും തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തിയും ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്. കൃഷ്ണമൂര്‍ത്തി എഴുതുന്ന ആദ്യ തിരക്കഥയാണ് മറഡോണ.

 

പലരീതിയിലുള്ള കഥകള്‍ ആലോചിച്ചും പറഞ്ഞും എഴുതിയും ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചേരാന്‍ കുറച്ചുസമയമെടുത്തു. ക്വാളിറ്റിയുള്ള സിനിമ ചെയ്യണമെന്ന് രണ്ടാള്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. കഥ ഫിക്സ് ചെയ്തശേഷം ഞങ്ങളൊരുമിച്ചിരുന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എഴുത്തിനിടയില്‍ വഴക്കിടലും തല്ല് കൂടലുമൊക്കെ ഉണ്ടായിട്ടുണ്ട്. പറഞ്ഞും തിരുത്തിയും ഒരു ഗിവ ്ആന്‍റ് ടേക്ക് രീതിയിലാണ് മറഡോണയെ ഇവിടെവരെ എത്തിച്ചത്. ആശയപരമായി കൊണ്ടും കൊടുത്തും ഒരുമിച്ച് യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍. ടൊവിനോയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. നമ്മുടെ ഒപ്പം യാത്ര ചെയ്യുന്ന നടനാണ് ടൊവിനോ.

 

സിനിമയുടെ സ്ക്രിപ്റ്റ് വര്‍ക്ക് പൂര്‍ത്തിയായി കഴിഞ്ഞപ്പോഴാണ് നായകനിലേക്ക് അന്വേഷണം തുടങ്ങിയത്. ഒരുപാട് വേരിയേഷന്‍സുള്ള കഥാപാത്രമായതുകൊണ്ട് മുന്‍വിധികള്‍ക്ക് ഇടംകൊടുക്കാത്ത ആര്‍ട്ടിസ്റ്റിനെ വേണമായിരുന്നു. പലവട്ടം ആലോചിച്ചാണ് ടൊവിനോയെ ഫിക്സ് ചെയ്യുന്നത്. ഗപ്പിയുടെ ഷൂട്ടിംഗ് സമയത്ത് ടൊവിനോയെ കണ്ടു. ഗോദയുടെ ലൊക്കേഷനില്‍വച്ച് കഥ പറഞ്ഞു. അതിനുശേഷം മനസ്സുകൊണ്ട് ടൊവിനോ നമ്മുടെ കൂടെയായിരുന്നു. ഷൂട്ടിംഗിനു വളരെമുമ്പ് കഥയുമായും കഥാപാത്രമായും അടുപ്പം സ്ഥാപിക്കാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. സിനിമയുടെ അമ്പതുശതമാനം വര്‍ക്കുകളും ഒരു ഫ്ളാറ്റിന്‍റെ പത്താമത്തെ നിലയിലാണ് ഷൂട്ട് ചെയ്തത്. ടൊവിനോ ഉള്‍പ്പെടെ എല്ലാവരും നന്നായി സഹകരിച്ചു നന്നായി വര്‍ക്ക് ചെയ്തു. അതിന്‍റെയൊരു സന്തോഷമുണ്ട്. ഒരുപാട് സ്ട്രഗിള്‍ ചെയ്ത സിനിമയാണ്.

 

വളരെ ടാലന്‍റഡായ ആര്‍ട്ടിസ്റ്റാണ് ടൊവിനോ. ഇതുവരെ കാണാത്തൊരു ടൊവിനോയെ മറഡോണയില്‍ കാണാന്‍ സാധിക്കും. ഡിഫറന്‍റ് കഥാപാത്രങ്ങളിലേക്ക് മോള്‍ഡ് ചെയ്തെടുക്കാന്‍ കഴിയുന്ന മികച്ച നടന്മാരിലൊരാളാണ് ടൊവിനോ. മറഡോണയുടെ ഡിസ്ക്കഷന്‍ സമയത്ത് നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് കമ്മ്യൂണിക്കേഷന് യാതൊരു തടസ്സവുമുണ്ടായില്ലെന്ന് സംവിധായകന്‍ വിഷ്ണുനാരായണന്‍ പറയുന്നു.

 

 

മറഡോണയുടെ വിജയം നവാഗത സംവിധായകനെന്ന നിലയില്‍ വിഷ്ണുനാരായണന്‍റെ വിജയമാണ്. നടനെന്ന നിലയില്‍ ടൊവിനോയുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ചിത്രവും കൂടിയാണ്. ചെമ്പന്‍ വിനോദ്, ടിറ്റോവില്‍സന്‍, നായികനടി ശരണ്യആര്‍. നായര്‍ എന്നിവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ദീപക് ഡി. മേനോന്‍റെ ക്യാമറ, സുശിന്‍ ശ്യാമിന്‍റെ സംഗീതം, സാബുമോഹന്‍റെ കലാസംവിധാനം എല്ലാം ഒന്നിച്ചൊരു മികച്ചുനില്‍ക്കുന്ന സിനിമയാണ് മറഡോണ.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO