മെഡിക്കല്‍ പ്രവേശനം: പരീക്ഷയെഴുതാനുള്ള പ്രായ പരിധി കൂട്ടി

 നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാനുള്ള പ്രായ പരിധി നീട്ടി. ഇതോടെ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശന പരീക്ഷ എഴുതാനാകും. സുപ്രീം കോടതിയാണ് ഇതിനുള്ള... Read More

 നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാനുള്ള പ്രായ പരിധി നീട്ടി. ഇതോടെ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശന പരീക്ഷ എഴുതാനാകും. സുപ്രീം കോടതിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. അതേസമയം 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി.

നേരത്തേ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സി.ബി.എസ്.ഇ ആണെന്ന് കോടതി വ്യക്തമാക്കി.

കൂടാതെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടി നീട്ടി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ആയിരുന്നു അവസാന തിയ്യതി. മെയ് അഞ്ചിനാണ് പ്രവേശന പരീക്ഷ.

Show Less

No comments Yet

SLIDESHOW

LATEST VIDEO