റൊണാള്‍ഡോയുടെ ഹാട്രിക്ക് പ്രകടനത്തിന് മെസ്സിയുടെ അഭിനന്ദനം

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ഹാട്രിക്ക് പ്രകടനത്തെ പ്രശംസിച്ച്‌ ലയണല്‍ മെസ്സി. ആദ്യ പാദത്തില്‍ 20ന് തോറ്റിരുന്ന യുവന്റസിനെ രണ്ടാം പാദത്തില്‍ ഹാട്രിക്ക് അടിച്ച്‌ ക്വാര്‍ട്ടറില്‍ എത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിരുന്നു. ഈ പ്രകടനത്തെയാണ്... Read More

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ഹാട്രിക്ക് പ്രകടനത്തെ പ്രശംസിച്ച്‌ ലയണല്‍ മെസ്സി. ആദ്യ പാദത്തില്‍ 20ന് തോറ്റിരുന്ന യുവന്റസിനെ രണ്ടാം പാദത്തില്‍ ഹാട്രിക്ക് അടിച്ച്‌ ക്വാര്‍ട്ടറില്‍ എത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിരുന്നു. ഈ പ്രകടനത്തെയാണ് മെസ്സി പ്രശംസിച്ചത്. റൊണാള്‍ഡോയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് മെസ്സി പറയുന്നു. ‘അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറിലേക്ക് കടക്കും എന്നാണ് താന്‍ കരുതിയത്. അത്‌ലറ്റിക്കോ മാഡ്രിഡ് അത്ര കരുത്തുറ്റ നിലയിലായിരുന്നു ഉള്ളത്. പക്ഷെ തന്‍റെ വിലയിരുത്തലുകള്‍ ഒക്കെ മറികടന്ന് റൊണാള്‍ഡോയും യുവന്റസും മുന്നേറുകയായിരുന്നു. ഈ പ്രകടനം തനിക്ക് സര്‍പ്രൈസ് ആയിരുന്നുവെന്ന് മെസ്സി പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO