മിനിമം ബാലന്‍സ്: പിഴയില്‍ 75 ശതമാനം കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

അക്കൗണ്ടില്‍ മിനിമം തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴത്തുകയില്‍ മാറ്റം വരുത്തി എസ്.ബി.ഐ. ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴത്തുകയില്‍ 75 ശതമാനമാണ് കുറച്ചത്.  നേരത്തെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴ... Read More

അക്കൗണ്ടില്‍ മിനിമം തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴത്തുകയില്‍ മാറ്റം വരുത്തി എസ്.ബി.ഐ. ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴത്തുകയില്‍ 75 ശതമാനമാണ് കുറച്ചത്.  നേരത്തെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴ തുക 50 രൂപയായിരുന്നു ഈടാക്കിയത്. ഇത് ഇപ്പോള്‍ 15 രൂപയാക്കി കുറച്ചിരിക്കുകയാണ്. അര്‍ദ്ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍ നിന്ന് 12, 10 രൂപയുമായാണ് കുറവുവരുത്തിയത്.  മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന്‍റെ പേരില്‍ എട്ട് മാസം കൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്. 2018 ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

Show Less

No comments Yet

SLIDESHOW

LATEST VIDEO