പുതുവര്‍ഷത്തില്‍ ചുവപ്പന്‍ വിപ്ലവവുമായി വണ്‍ പ്ലസ് 5T

വണ്‍ പ്ലസ് ഉപയോഗിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്‍റെ ഗുണം. മറ്റുള്ള മൊബൈല്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വണ്‍പ്ലസ് അതിന്‍റെ പെര്‍ഫോമന്‍സില്‍ എന്നും ഒരുപടി മുന്നിലാണ്. ഇപ്പോഴിതാ കമ്പനി ആദ്യമായി ചുവപ്പന്‍ നിറത്തിലുള്ള വണ്‍പ്ലസ് 5T ഇന്ത്യയില്‍ അവതരിപ്പിക്കുന്നു.... Read More

വണ്‍ പ്ലസ് ഉപയോഗിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്‍റെ ഗുണം. മറ്റുള്ള മൊബൈല്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വണ്‍പ്ലസ് അതിന്‍റെ പെര്‍ഫോമന്‍സില്‍ എന്നും ഒരുപടി മുന്നിലാണ്. ഇപ്പോഴിതാ കമ്പനി ആദ്യമായി ചുവപ്പന്‍ നിറത്തിലുള്ള വണ്‍പ്ലസ് 5T ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ നവംബറില്‍ ചൈനയില്‍ തുടക്കം കുറിച്ച ഫോണിന് ലഭിച്ച ഗംഭീര വരവേല്‍പ്പാണ് ഇന്ത്യയിലേയ്ക്കും ഇത് അവതരിപ്പിക്കാന്‍ വണ്‍പ്ലസിന് പ്രചോദനമായത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജോടും കൂടിയ ഫോണ്‍ അതിന്‍റെ മുന്‍ഗാമിയായ മിഡ്നൈറ്റ് ബ്ലാക്കിന്‍റെ മറ്റൊരു പതിപ്പാണെന്നുതന്നെ പറയാം. ഇപ്പോള്‍ ചുവന്ന കളറില്‍ എത്തുമ്പോള്‍ യുവാക്കളെ കുറച്ചുകൂടി ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ആമസോണ്‍ വഴിയുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞ ഫോണ്‍, ജനുവരി 20 മുതല്‍ ആമസോണിലും വണ്‍പ്ലസ് സ്റ്റോറിലും ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങു. 6.01 ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും ക്യുവല്‍കോം സ്ട്രാപ് ഡ്രാഗണ്‍ 835 പ്രൊസസറുമാണ് ഫോണിന്‍റെ പ്രത്യേകത. കൂടാതെ 20 മെഗാ പിക്സല്‍ പിന്‍ ക്യാമറയും 16 മെഗാ പിക്സല്‍ മുന്‍ക്യാമറയുമാണ് വണ്‍ പ്ലസ് 5T ക്കുള്ളത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 37,999 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന തുക. 2018 ല്‍ തങ്ങള്‍ നല്ല തുടക്കം കുറിച്ചിരിക്കുകയാണെന്നും മനോഹരമായ ഡിസൈനും മികച്ച പെര്‍ഫോമന്‍സുമുള്ള വണ്‍ പ്ലസ് 5T മികച്ചത് ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO