താരസംഘടനയായ ‘അമ്മ’ നിലവില്‍ വന്നിട്ട് 25 വര്‍ഷങ്ങളായിരിക്കുന്നു. ആദ്യമായിട്ടാണ് പത്രമാധ്യമങ്ങള്‍ക്ക് ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗുമായി ബന്ധപ്പെട്ട് പ്രവേശനം നിഷേധിച്ചത്. അക്കാര്യത്തില്‍ മോഹന്‍ലാല്‍ എന്ന നിലയില്‍ വ്യക്തിപരമായി ഞാന്‍ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞാന്‍ മദ്രാസില്‍ വന്ന കാലം മുതലും കേരളത്തിലേയ്ക്ക് സിനിമ വന്ന കാലത്തും പത്രക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍. പത്രക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും എനിക്കറിയാവുന്ന കാര്യങ്ങളാണെ ഞാന്‍ മറുപടി പറയാം. ഇന്റര്‍വ്യൂകളില്‍ മോഹന്‍ലാല്‍ ഒന്നും പറയാതെ മാറുന്നുവെന്ന് പറയുന്നത് ശരിയായ കാര്യം അറിയാത്തതുകൊണ്ടായിക്കും…
‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ നടന് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍… നടികളുടെ സംഘടനയായ W C C യിലുള്ള ചിലര്‍ മീറ്റിംഗില്‍ പങ്കെടുക്കാതിരിക്കുക… അവരില്‍ ചിലര്‍ രാജി വയ്ക്കുക തുടങ്ങിയ സംഭവങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ‘അമ്മ’യുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് എറണാകുളം പ്രസ്സ്ക്ലബ്ബില്‍ വച്ച് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് സംസാരിച്ചു.
മലയാളസിനിമയുമായും മാധ്യമപ്രവര്‍ത്തകരുമായും നല്ലരീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. മേലില്‍ എന്റെ ഭാഗത്തുനിന്നും പത്രക്കാരുമായുള്ള സൗഹൃദബന്ധത്തില്‍ ഒരു വീഴ്ചയുണ്ടാക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. മീറ്റ് ദി പ്രസ്സില്‍ മോഹന്‍ലാല്‍ പറഞ്ഞു.
‘അമ്മ’യുടെ ബൈലോയില്‍ ഭേദഗതി വരുത്തും
25 വര്ഷങ്ങള്ക്കുമുന്പുള്ള ‘അമ്മ’ എന്ന് സംഘടനയുടെ ബൈലോയില്‍ ഭേദഗതിവരുത്തും. ‘അമ്മ’യുടെ ഒരുപാടുകാര്യങ്ങള്‍ പുനര്‍ചിന്തനം നടത്തേണ്ട ഒരു സമയമാണിത്. തീര്‍ച്ചയായും വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കുന്നതില്‍ ശ്രദ്ധിക്കും. അതുപോലെതന്നെ ഒരുവര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ‘അമ്മ’യിലെ അംഗത്തിന് കിട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജനറല്‍ ബോഡിമീറ്റിംഗില്‍ ഞങ്ങള്‍ വരുന്നതുതന്നെ മോഹന്‍ലാലിനെയും മറ്റ് സഹപ്രവര്‍ത്തകരെയും ഒക്കെ കാണാന്‍ വേണ്ടിയാണെന്ന് ചിലര്‍ പറയാറുണ്ട്. എന്തായാലും ഒരംഗം വര്‍ഷത്തില്‍ ഒരു സിനിമ പോലും ചെയ്യാതിരിക്കുന്ന അവസ്ഥ മാറ്റിയെടുക്കും. എറണാകുളം പ്രസ്സ്ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്.
ദിലീപ് മാത്രമല്ല ഇരയായ നടിയുടേയും ഒപ്പമാണ് ഞങ്ങള്‍.
‘ദിലീപ് മാത്രമല്ല ഇരയായ നടിയുടേയും ഒപ്പമാണ് ഞങ്ങള്‍. ഈയിടെ മസ്കറ്റില്‍ നടന്ന ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ നടിയെ ക്ഷണിച്ചിരുന്നതാണ്. എന്നാല്‍ നടി അതില്‍ താല്‍പ്പര്യം കാണിക്കാതിരുന്നതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതെ പോയത്.
അതുപോലെ തന്നെയാണ് തിലകന്‍ചേട്ടന്റെ കാര്യവും. ഒരിക്കലും ഞങ്ങള്‍ തിലകന്‍ചേട്ടനെ മാറ്റിനിര്‍ത്തിയിട്ടില്ല. അദ്ദേഹം മഹാനടനാണ്. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന സിനിമയില്‍ അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ തിലകന് ചേട്ടന് നടക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. അതുമനസ്സിലാക്കി ആ കഥാപാത്രത്തിന് വടിയുടെ സഹായത്താല്‍ നടക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തി അദ്ദേഹത്തെ അഭിനയിപ്പിച്ചവരാണ് ഞങ്ങള്‍.’ മോഹന്‍ലാല്‍ പറഞ്ഞു.
'കായംകുളം കൊച്ചുണ്ണി', അന്നും ഇന്നും കേരളീയരുടെ കഥകള്‍ക്കൊപ്പമുണ്ട്. കെട്ടുകഥ... Read More
മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്നു. ആശീര്‍വാദ് സിനിമാസിന്റെ... Read More
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ... Read More
മോഹന്‍ലാല്‍ നായകനാകുകയും പ്രിയദര്ശന് സംവിധാനം ചെയ്യുകയും ചെയ്യുന്ന 'മരക്കാര... Read More
കാസര്‍ഗോട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥ... Read More
സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമ... Read More
കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ഹര... Read More