ചന്ദ്രന്‍ ചുരുങ്ങുന്നുവെന്ന് കണ്ടെത്തല്‍

ബഹിരാകാശത്ത് ചന്ദ്രന്‍ ചുരുങ്ങുന്നതായും ഉപരിതലത്തില്‍ ചുളിവുകള്‍ വീണതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്‍റെ 12000ത്തിലേറെ ചിത്രങ്ങള്‍ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തല്‍. ഭൂമിയുടേത് പോലെ അന്തരീക്ഷത്തില്‍ പാളികളില്ലാത്തത്... Read More

ബഹിരാകാശത്ത് ചന്ദ്രന്‍ ചുരുങ്ങുന്നതായും ഉപരിതലത്തില്‍ ചുളിവുകള്‍ വീണതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്‍റെ 12000ത്തിലേറെ ചിത്രങ്ങള്‍ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തല്‍. ഭൂമിയുടേത് പോലെ അന്തരീക്ഷത്തില്‍ പാളികളില്ലാത്തത് കൊണ്ടാവും ഈ മാറ്റമെന്നാണ് നിഗമനം.

ഉപരിതലത്തില്‍ ചുളിവുകള്‍ വീഴുന്നത് കൂടാതെ പ്രകമ്പനങ്ങളും ഉണ്ടാകുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ ചന്ദ്രന്‍ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത് . നേച്ചര്‍ ജിയോസയന്‍സസ് എന്ന ജേണലിനാണ് ചന്ദ്രന്‍റെ ഈ മാറ്റങ്ങളെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO