യു.എ. ഖാദറിന് എം.പി. പോള്‍ പുരസ്ക്കാരം

സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് യു.എ. ഖാദറിനെ തെരഞ്ഞെടുത്തു. 25000 രൂപയാണ് പുരസ്ക്കാര സമ്മാനം. അതുപോലെതന്നെ ഏറ്റവും മികച്ച ചറുകഥാഗ്രന്ഥത്തിനുള്ള എം.പി.പോള്‍ പുരസ്ക്കാരത്തിന് അയ്മനം ജോണും അര്‍ഹമായി. മാര്‍ച്ച് 1 ന് ചങ്ങനാശ്ശേരി എസ്.ബി.... Read More

സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് യു.എ. ഖാദറിനെ തെരഞ്ഞെടുത്തു. 25000 രൂപയാണ് പുരസ്ക്കാര സമ്മാനം. അതുപോലെതന്നെ ഏറ്റവും മികച്ച ചറുകഥാഗ്രന്ഥത്തിനുള്ള എം.പി.പോള്‍ പുരസ്ക്കാരത്തിന് അയ്മനം ജോണും അര്‍ഹമായി. മാര്‍ച്ച് 1 ന് ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ സമ്മാനക്കും.

എം.പി.പോള്‍ മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്നു. മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചിരുന്നു അദ്ദേഹം. എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണസംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുക്കുകയു ചെയ്തിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO