എം.ടി ‘രണ്ടാമൂഴ’ത്തില്‍ നിന്ന് പിന്മാറുന്നു

രണ്ടാമൂഴം സിനിമയില്‍ നിന്നും ചിത്രത്തിന്‍റെ രചിതാവ് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി. ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങും എന്ന് എംടി അറിയിച്ചു. ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി.തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട്... Read More

രണ്ടാമൂഴം സിനിമയില്‍ നിന്നും ചിത്രത്തിന്‍റെ രചിതാവ് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി. ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങും എന്ന് എംടി അറിയിച്ചു. ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി.തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും വ്യക്തമാക്കി. 

 

 അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല. മഹാഭാരതത്തിലെ ഭീമന്‍റെ ജീവിതം പകര്‍ത്തുന്ന എംടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്.

 

ശ്രീകുമാര്‍ മേനോന്‍ സംവിധായകനായാണ് നേരത്തെ രണ്ടാംമൂഴം ഒരുക്കാന്‍ ഇരിക്കുന്നത്. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് കേട്ടിരുന്ന സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്.

 

സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥ എംടി വാസുദേവന്‍ നായര്‍ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണജോലികള്‍ അനന്തമായി നീളുന്നതാണ് എംടിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO