ഇത് സാധാരണക്കാരന്‍റെ സിനിമ -നാദിര്‍ഷ

ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേരാ നാം ഷാജി'. വിഷുറിലീസായി എത്തുന്ന ചിത്രത്തെക്കുറിച്ച് നാദിര്‍ഷ.   'ഇത് സാധാരണക്കാരന്‍റെ സിനിമയാണ്. അങ്ങനെ സിനിമ... Read More

ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേരാ നാം ഷാജി’. വിഷുറിലീസായി എത്തുന്ന ചിത്രത്തെക്കുറിച്ച് നാദിര്‍ഷ.

 

‘ഇത് സാധാരണക്കാരന്‍റെ സിനിമയാണ്. അങ്ങനെ സിനിമ ചെയ്യാനാണെനിക്കിഷ്ടവും. എല്ലാ നാട്ടിലും, എല്ലാ മതത്തിലും ഷാജിയുണ്ട്. ഈ ചിത്രത്തില്‍ 3 മതത്തിലുള്ള ഷാജിമാരാണുള്ളത്. ദിലീപ് പൊന്നന്‍ കഥ പറയുമ്പോള്‍ തന്നെ ടൈറ്റിലില്‍ ഷാജിയുണ്ടായിരുന്നു. മൂന്ന് ഷാജിമാരും 3 തലത്തിലും സ്ഥലത്തുമുള്ളവരാണ്.

 

ആസിഫ് അലി ചെയ്യുന്ന ഷാജി ജോര്‍ജ്ജ് എന്ന വേഷം ചിത്രത്തില്‍ ഒരു ലൗ മൂഡുണ്ടാക്കും, ബിജുമേനോന്‍റെ ഷാജി ഉസ്മാന്‍ ആക്ഷന്‍ ട്രാക്കും, ബൈജു സന്തോഷിന്‍റെ ഷാജി സുകുമാരന്‍ ചിത്രത്തില്‍ കോമഡി ട്രാക്കിലൂടെയും പോകും. പ്രാദേശിക ഭാഷ പറയുന്ന ഷാജിമാരാണിവരെല്ലാം. എന്നാല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലേതുപോലെ കട്ട ലോക്കല്‍ ഭാഷ പറയിക്കുന്നുമില്ല. കോമഡിയുടെ പശ്ചാത്തലത്തില്‍ ത്രില്ലിംഗ് മൂഡിലൊരുങ്ങുന്ന ചിത്രമാണിത്.

 

ഈ ചിത്രത്തിന്‍റെ റിലീസിനുശേഷം സെപ്റ്റംബറില്‍ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ‘I am a disco dancer’  ന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ആള്‍ക്കാര്‍ക്ക് കണ്ടുരസിക്കാവുന്ന ഒരു ചിത്രമായിരിക്കും മേരാ നാം ഷാജി.’ നാദിര്‍ഷ പറഞ്ഞു നിര്‍ത്തി. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ്  മേരാ നാം ഷാജി നിര്‍മ്മിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO