നാദിര്‍ഷയുടെ ‘മേരാ നാം ഷാജി’

കട്ടപ്പനയിലെ ഋത്വിക് റോഷന്‍റെ ശ്രദ്ധേയമായ വിജയത്തിനുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേരാ നാം ഷാജി'.   യൂണിവേഴ്സല്‍ സിനിമാസിന്‍റെ ബാനറില്‍ ബി. രാകേഷാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.   വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത... Read More

കട്ടപ്പനയിലെ ഋത്വിക് റോഷന്‍റെ ശ്രദ്ധേയമായ വിജയത്തിനുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേരാ നാം ഷാജി’.

 

യൂണിവേഴ്സല്‍ സിനിമാസിന്‍റെ ബാനറില്‍ ബി. രാകേഷാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാര്‍ ഒരു സ്ഥലത്തുവച്ച് കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 

ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ഷാജിമാര്‍.നിഖിലയാണ് നായിക. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാദിഖ്, ജാഫര്‍ ഇടുക്കി, ജോമോള്‍, ഷഫീഖ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

 

കഥ ദിലീപ്, ഷാനി ഖാദര്‍, തിരക്കഥ ദിലീപ്. ഹരിനാരായണന്‍റെ വരികള്‍ക്ക് എമില്‍ മുഹമ്മദ് ഈണം പകരുന്നു. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ത്യാഗു, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ഷഫീര്‍ സേഠ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ.

Show Less

No comments Yet

SLIDESHOW

LATEST VIDEO