‘നല്ല വിശേഷം’ പ്രദര്‍ശനത്തിനെത്തുന്നു

കാലിക പ്രസക്തിയുള്ള വലിയൊരു സാമൂഹ്യവിഷയത്തിന് ഊന്നല്‍ നല്‍കികൊണ്ട് ഒരുക്കിയ 'നല്ല വിശേഷം' പ്രദര്‍ശനത്തിനെത്തുന്നു. പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന ഞവരൂര്‍ കടവിലെ ഗ്രാമവാസികള്‍. കുടിക്കാനും കുളിക്കാനും കടവിലെ വെള്ളമാണവര്‍ ഉപയോഗിക്കുന്നത്. കൃഷിസ്ഥലത്ത് നിന്നും ഒലിച്ചിറങ്ങുന്ന കെമിക്കലുകള്‍... Read More

കാലിക പ്രസക്തിയുള്ള വലിയൊരു സാമൂഹ്യവിഷയത്തിന് ഊന്നല്‍ നല്‍കികൊണ്ട് ഒരുക്കിയ ‘നല്ല വിശേഷം’ പ്രദര്‍ശനത്തിനെത്തുന്നു. പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന ഞവരൂര്‍ കടവിലെ ഗ്രാമവാസികള്‍. കുടിക്കാനും കുളിക്കാനും കടവിലെ വെള്ളമാണവര്‍ ഉപയോഗിക്കുന്നത്. കൃഷിസ്ഥലത്ത് നിന്നും ഒലിച്ചിറങ്ങുന്ന കെമിക്കലുകള്‍ ജലത്തെ മലിനപ്പെടുത്തുമ്പോള്‍, പ്രകൃതിയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതവും മലിനപ്പെടുന്നു. അത് അവരുടെ സ്വഭാവങ്ങളില്‍ മാറ്റമുണ്ടാക്കുന്നു. ജലം ജീവനാണ് എന്ന പ്രകൃതിബോധം ഉണ്ടായാലേ ഗ്രാമത്തിന്‍റെ നډയിലെത്താന്‍ സാധിക്കൂ. ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശമാണ് നല്ല വിശേഷം സമൂഹത്തിന് നല്‍കുന്നത്.

 

കുന്നുകള്‍ ഇടിച്ചുനിരത്തി, മണ്ണുവിറ്റ് കാശുണ്ടാക്കി ജീവിക്കുന്ന ആളാണ് ദിവാകരപണിക്കര്‍. മണ്ണെടുത്ത ഭൂമിയില്‍ കെമിക്കലുകള്‍ തളിച്ച് കാര്‍ഷിക വിളകള്‍ ഉണ്ടാക്കുന്നു. ദിവാകരപണിക്കര്‍ക്ക് കാശുണ്ടാക്കാനായി കൂട്ടുനില്‍ക്കുന്ന ആളാണ് അജയകുമാരന്‍. അറിഞ്ഞുകൊണ്ടുതന്നെ ഒരു ഗ്രാമത്തെ നശിപ്പിക്കുന്നവര്‍.
ജൈവകര്‍ഷകനായ കാശിയുടെയും കുടുംബശ്രീ പ്രവര്‍ത്തകയും അജയകുമാരന്‍റെ ഭാര്യയുമായ മഞ്ജുളയുടെയും നേതൃത്വത്തില്‍ ഗ്രാമവാസികള്‍ പ്രകൃതി ചൂഷണത്തിനെതിരെ പ്രതിഷേധിക്കുന്നു. അജയന്‍, മഞ്ജുളയെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും മഞ്ജുള വഴങ്ങുന്നില്ല. കാശിയുടെ സ്വാധീനത്താലാണ് മഞ്ജുള ഇതൊക്കെ ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി അജയനും മഞ്ജുളയും വഴക്കാകുന്നു.

 

പ്രവാസി ഫിലിംസിന്‍റെ ബാനറില്‍ അജിതനാണ് കഥയും സംവിധാനവുംനിര്‍വ്വഹിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ കാശിയെ അവതരിപ്പിക്കുന്നതോടൊപ്പം ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസറുമാണ് ശ്രീജി ഗോപിനാഥന്‍. വിനോദ് വിശ്വനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

 

ശ്രീജി ഗോപിനാഥനു പുറമെ ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി, ദിനേശ് പണിക്കര്‍, ശശികുമാര്‍ (കാക്കാമുട്ട ഫെയിം), കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, രമേഷ് വലിയശാല, വളവില്‍മധു, രമേഷ് ഗോപാല്‍, അനിഷ സീനു, അപര്‍ണ്ണാ നായര്‍, രുക്മിണിയമ്മ, ശ്രീജ, സ്റ്റെല്ലാരാജ, രെഞ്ചു, ആന്‍സി മാട്ടൂല്‍, അര്‍ച്ചന, വീണാകൊല്ലം, ബേബി വര്‍ഷ എന്നിവരഭിനയിക്കുന്നു.

 

ബാനര്‍-പ്രവാസി ഫിലിംസ്, കഥ, സംവിധാനം-അജിതന്‍, കോ-പ്രൊഡ്യൂസര്‍-ശ്രീജി ഗോപിനാഥന്‍, തിരക്കഥ, സംഭാഷണം-വിനോദ് വിശ്വന്‍, ഛായാഗ്രഹണം-നൂറുദ്ദീന്‍ബാവ, എഡിറ്റിംഗ്-സുജിത് സഹദേവ്, ചീഫ് അസ്സോ:ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍, ഗാനരചന-ഉഷാമേനോന്‍, സൂരജ് നായര്‍, സംഗീതം-സൂരജ് നായര്‍, റെക്സ്, ആലാപനം-നജീം അര്‍ഷാദ്, അമൃത ജയകുമാര്‍, പ്രൊ:കണ്‍ട്രോളര്‍-ശ്യാംസരസ്സ്, കല-രാജീവ് കൊട്ടിക്കല്‍, ചമയം-മഹേഷ് ചേര്‍ത്തല, വസ്ത്രാലങ്കാരം-അജി മുളമുക്ക്, പ്രൊ:മാനേജര്‍-മുഹമ്മദ് സനൂപ്, അസ്സോ:ഡയറക്ടര്‍-പ്രവീണ്‍ വിജയ്, സംവിധാന സഹായികള്‍-അഖില്‍ കഴക്കൂട്ടം, അഖില്‍ അമ്പാടി, ഗ്രാഷ്, സ്റ്റില്‍സ്-ഷാലു പേയാട്, ഡിസൈന്‍സ്-സജീഷ് എം.ഡിസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-സതീഷ് പൂമംഗലം, ചാനല്‍ പി.ആര്‍.ഓ-ഷെജിന്‍ ആലപ്പുഴ, ലൊക്കേഷന്‍ മാനേജര്‍-സജീഷ് കൊല്ലങ്കോട്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO