പച്ചാളത്തെ മുളക്ബജീം തിന്നു നടന്ന ഞങ്ങളിപ്പോള്‍…

ബോംബ് കഥ നായകന്‍ ബിബിന്‍ജോര്‍ജ്ജിന്‍റെ എഫ്.ബി പോസ്റ്റ് വൈറലാവുന്നു.       അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു 'ഒരു പഴയ ബോംബുകഥ'. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജായിരുന്നു... Read More

ബോംബ് കഥ നായകന്‍ ബിബിന്‍ജോര്‍ജ്ജിന്‍റെ എഫ്.ബി പോസ്റ്റ് വൈറലാവുന്നു.

 

 

 

അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു ‘ഒരു പഴയ ബോംബുകഥ’. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജായിരുന്നു നായകന്‍. എക്കാലവും പുതുമുഖങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കാറുള്ള ‘നാന’ ഇക്കുറി ബോംബുകഥയിലെ നായകനായി അഭിനയിച്ച ബിബിന്‍ജോര്‍ജ്ജിന്‍റെയും ആത്മാര്‍ത്ഥസുഹൃത്തും കൂടാതെ സിനിമയില്‍ ഒരു വേഷവും കൈകാര്യം ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണന്‍റെയും കവര്‍സ്റ്റോറിയാണ് പ്രസിദ്ധീകരിച്ചത്.

 

‘നാന’യുടെ മുഖച്ചിത്രത്തില്‍ അച്ചടിച്ചുവരികയെന്നത് ഏതൊരു ആര്‍ട്ടിസ്റ്റിന്‍റെയും ആഗ്രഹമാണ്, അഭിമാനമാണ്. ഇപ്രാവശ്യം അതിനുള്ള ഭാഗ്യം സിദ്ധിച്ചത് ബിബിനും വിഷ്ണുവിനുമാണ്. മുഖച്ചിത്രം കണ്ട ബിബിന്‍ ഉടന്‍തന്നെ തന്‍റെ ഫേസ്ബുക്കില്‍ കവര്‍ച്ചിത്രത്തോടൊപ്പം കുറിച്ചതിങ്ങനെ: ‘പച്ചാളത്ത് മുളക്ബജിം തിന്നുനടന്ന ഞങ്ങളിപ്പോള്‍ ‘നാന’യുടെ കവര്‍പേജില്‍…’ ഒപ്പം നിര്‍മ്മാതാവായ ആല്‍വിന്‍ ആന്‍റണി, സംവിധായകരായ ഷാഫി, റാഫി, തിരക്കഥ രചിച്ച സുനില്‍കര്‍മ്മ എന്നിവര്‍ക്കുള്ള നന്ദി രേഖപ്പെടുത്താനും ബിബിന്‍ മറന്നില്ല.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം..

Show Less

No comments Yet

SLIDESHOW

LATEST VIDEO