ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: മലയാളത്തിന് തിളക്കമാര്‍ന്ന പുരസ്ക്കാരങ്ങള്‍

65-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായും ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. വില്ലേജ് റോക്സ്റ്റാറാണ് (അസം) മികച്ച ചിത്രം. സംവിധായകന്‍ ശേഖര്‍കപൂര്‍... Read More

65-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായും ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. വില്ലേജ് റോക്സ്റ്റാറാണ് (അസം) മികച്ച ചിത്രം. സംവിധായകന്‍ ശേഖര്‍കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രമുഖ ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്ക്കാരം ലഭിച്ചു. അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് വിനോദ് ഖന്നതെ തെരഞ്ഞെടുത്തത്.

ശ്രീദേവി,  റിഥി സെന്‍,  വിനോദ് ഖന്ന,  ദിലീഷ് പോത്തന്‍,  സജീവ് പാഴൂര്‍

മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തൃക്കഥാകൃത്ത്, ഛായാഗ്രഹണം എന്നീ തിളക്കമാര്‍ന്ന പുരസ്ക്കാരങ്ങളാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചു. തൊണ്ടിയും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്ക്കാരം നേടി. വിശ്വാസപൂര്‍വ്വം എന്ന ചിത്രത്തിലെ ‘പോയിമറഞ്ഞ കാലം’ എന്ന ഗാനാലാപനത്തിലൂടെ മികച്ച ഗായകനുള്ള പുരസ്ക്കാരം ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ലഭിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ തിരക്കഥ രചിച്ച സജീവ് പാഴൂര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം നേടി. ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വ്വഹിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചലചിത്രമായി തെരഞ്ഞെടുത്തു. മികച്ച ഛായാഗ്രാഹനായി നിഖില്‍ എസ്. പ്രവീണ്‍ (ഭയാനകം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി ആളൊരുക്കം മാറി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി പാര്‍വ്വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ടേക്ക് ഓഫീലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള പുരസ്ക്കാരം സന്തോഷ് രാമന്‍ നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ഭയാനകത്തിന് ലഭിച്ചു. 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO