‘നീരാളി’ പൂര്‍ത്തിയായി

മംഗോളിയയിലെയും തായ്ലന്‍റിലെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് നീരാളി മുംബയിലെത്തിയത്. മംഗോളിയയില്‍ ഒരു മലയാളചിത്രം ഷൂട്ട് ചെയ്യുന്നത് ആദ്യമാണ്. ആര്‍ട്ടിസ്റ്റുകള്‍ ഒഴികെ ടെക്നീഷ്യന്മാര്‍ എല്ലാവരും മുംബ് യില്‍ നിന്നുള്ളവരാണ്. ആകെ മലയാളിസാന്നിദ്ധ്യം എന്നു പറയാവുന്നത് സംവിധായകന്‍ അജോയ്വര്‍മ്മയും... Read More

മംഗോളിയയിലെയും തായ്ലന്‍റിലെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് നീരാളി മുംബയിലെത്തിയത്.
മംഗോളിയയില്‍ ഒരു മലയാളചിത്രം ഷൂട്ട് ചെയ്യുന്നത് ആദ്യമാണ്. ആര്‍ട്ടിസ്റ്റുകള്‍ ഒഴികെ ടെക്നീഷ്യന്മാര്‍ എല്ലാവരും മുംബ് യില്‍ നിന്നുള്ളവരാണ്. ആകെ മലയാളിസാന്നിദ്ധ്യം എന്നു പറയാവുന്നത് സംവിധായകന്‍ അജോയ്വര്‍മ്മയും ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലുമാണ്. അവരെയും ജന്മം കൊണ്ട് മലയാളിയെന്ന് വിശേഷിപ്പിക്കാമെന്നേയുള്ളു. കര്‍മ്മമേഖല ബോളിവുഡ് സിനിമതന്നെയാണ്.

 

 

മുംബ് യില്‍ 35 ദിവസത്തെ ഷൂട്ടാണ് പ്ലാന്‍ ചെയ്തത്. പറഞ്ഞതിലും രണ്ടുദിവസം മുമ്പേ ഷൂട്ടിംഗ് പൂര്‍ത്തിയായി. കുറച്ച് എക്സ്പെന്‍സീവാണെങ്കിലും മുംബയ്യില്‍ ഷൂട്ട് ചെയ്യുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ടെന്ന് നിര്‍മ്മാതാവ് സന്തോഷ് പറഞ്ഞു. ഖത്തറില്‍ അനവധി വ്യവസായവേരുകളുള്ള ബിസിനസ് മാനാണ് ചങ്ങനാശ്ശേരിക്കാരനായ സന്തോഷ് ടി. കുരുവിള. സിനിമാരംഗത്ത് ആഷിഖ് അബുവാണ് സന്തോഷിന്‍റെ ഗോഡ്ഫാദര്‍. ആഷിഖിനോടൊപ്പം നിരവധി ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളിയായിരുന്നു സന്തോഷ്. ടാ തടിയാ ആയിരുന്നു ആദ്യചിത്രം. ഗ്യാംഗ്സ്റ്റര്‍, മഹേഷിന്‍റെ പ്രതികാരം, മായാനദി എന്നിവ ഇവരൊരുമിച്ച് നിര്‍മ്മിച്ച ചിത്രങ്ങളാണ്. അടുത്തിടെ സ്വന്തമായി ഒരു നിര്‍മ്മാണകമ്പനിയും സന്തോഷ് ആരംഭിച്ചു. മൂണ്‍ ഷോട്ട് എന്നാണ് അതിന്‍റെ പേര്. ആ ബാനറില്‍ ആദ്യം നിര്‍മ്മിച്ച ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിമിര്‍. രണ്ടാമത്തെ ചിത്രമാണ് നീരാളി.

 

‘കേരളത്തില്‍ ഷൂട്ട് ചെയ്യുന്നതുമായി താരതമ്യപ്പെടുത്തിയാല്‍ അന്‍പത് ലക്ഷത്തിലധികം ചെലവ് ഇവിടെ പ്രതീക്ഷിക്കാം. പക്ഷേ പറഞ്ഞ സമയത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാമെന്നതു കൊണ്ട് അതൊരു ബാദ്ധ്യതയായി കാണേണ്ടതുമില്ല.’
‘നീരാളിയുടെ ആര്‍ട്ട് വര്‍ക്കിനും കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനും മാത്രമായി രണ്ട് കോടി ബഡ്ജറ്റാണ് നീക്കിവച്ചിരിക്കുന്നത്. സി.ജിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. ആകെ 11 കോടി രൂപയാണ് നീരാളിയുടെ ബഡ്ജറ്റ്.’ സന്തോഷ് പറഞ്ഞു.

 

 

രത്നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്ന ജമ്മോളജിസ്റ്റ്. അത്തരമൊരു ജമ്മോളജിസ്റ്റിനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാദിയമൊയ്തുവാണ് നായിക. 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് നാദിയ ലാലിനൊപ്പം ജോഡിയായി എത്തുന്നത്. നാസര്‍, സുരാജ് വെഞ്ഞാറമ്മൂട്, സായ്കുമാര്‍, ദിലീഷ്പോത്തന്‍, പാര്‍വ്വതിനായര്‍ എന്നിവരാണ് മറ്റ് താരനിരക്കാര്‍.

 

സ്റ്റീഫന്‍ ദേവസ്യയാണ് സംഗീതം. നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സ്റ്റീഫന്‍ സംഗീതസംവിധായകനാകുന്ന ചിത്രം കൂടിയാണിത്. മൂന്ന് പാട്ടുകളാണ് നീരാളിയിലുള്ളത്. വിജയ് യേശുദാസാണ് ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഡ്യുയറ്റ് പാടിയിരിക്കുന്നത് ലാലും ശ്രേയാഘോഷാലും ചേര്‍ന്നാണ്. ഇനിയൊരെണ്ണം സുരാജാണ് ആലപിച്ചിരിക്കുന്നത്.

 

ഒരു പ്രത്യേകത കൂടിയുണ്ട്. ലാല്‍ ശരീരഭാരം കുറച്ചത് ഒടിയനുവേണ്ടിയായിരുന്നു. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഒടിയനിലെ മറ്റൊരു വേഷക്കാരനായ പ്രകാശ്രാജ് താന്‍ നായകനാകുന്ന തമിഴ് സിനിമയുടെ തിരക്കിലേക്ക് പോയതിനാല്‍ ഒടിയന്‍റെ ഷെഡ്യൂള്‍ മാറ്റേണ്ടി വന്നു. അത് ഗുണം ചെയ്തത് നീരാളിക്കാണ്. പുതിയ രൂപപ്രകൃതിയില്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. നീരാളി…

 

Show Less

No comments Yet

SLIDESHOW

LATEST VIDEO