പുതിയ ട്രെന്റുകളെക്കുറിച്ച് റോഷ്‌നിസുരേഷ്

'ഈട'യിലെ 'മിഴിനിറഞ്ഞു', 'ശിക്കാരിശംഭു'വിലെ 'മഴയിന്‍...' എന്നീ ഗാനങ്ങള്‍ സംഗീതചാര്‍ട്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ടോപ്പ്സ്ഥാനം നേടിവരികയാണ്. റോഷ്‌നിസുരേഷ് എന്ന ഗായിക ഈ രംഗത്തെത്തിയത് 1996 ലാണ്. മുകേഷിന്റെ 'മിസ്റ്റര്‍ ക്ലീന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഗള്‍ഫിലാണ് റോഷ്‌നി... Read More

‘ഈട’യിലെ ‘മിഴിനിറഞ്ഞു’, ‘ശിക്കാരിശംഭു’വിലെ ‘മഴയിന്‍…’ എന്നീ ഗാനങ്ങള്‍ സംഗീതചാര്‍ട്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ടോപ്പ്സ്ഥാനം നേടിവരികയാണ്. റോഷ്‌നിസുരേഷ് എന്ന ഗായിക ഈ രംഗത്തെത്തിയത് 1996 ലാണ്. മുകേഷിന്റെ ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഗള്‍ഫിലാണ് റോഷ്‌നി സെറ്റില്‍ ചെയ്തിരിക്കുന്നത്. ‘ഇന്ന് മെലഡികളോടുള്ള പ്രിയം വര്‍ദ്ധിച്ചുവരികയാണ്. അത് ഒരു പോസിറ്റീസ് ആയ കാര്യം തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ വിളിക്കുമ്പോള്‍ മിക്കവരും മെലഡികളാണ് ഇഷ്ടപ്പെടുന്നത. ഇവിടെ രണ്ടുതരം പ്രേക്ഷകരാണുള്ളത് ഒരു കൂട്ടര്‍ക്ക് ‘അടിച്ചുപൊളി’യാണ് വേണ്ടതെങ്കില്‍, ഭൂരിപക്ഷം ആളുകളും 80, 90 കളിലെ മെലഡിയാണ് ആഗ്രഹിക്കുന്നത്. ഇത് നല്ലൊരു ട്രെന്റ് തന്നെ. എന്റെ ശബ്ദം കൂടുതലായി യോജ്യമാകുന്നത് റൊമാന്‍സിനാണ്.’ റോഷ്‌നി ട്രെന്റുകളെക്കുറിച്ച് പറയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO