മുടിയുടെ നീളം അഞ്ചടി ഏഴിഞ്ച്; നിലാഷി പട്ടേല്‍ ഗിന്നസ് ബുക്കില്‍

ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകായാണ് പതിനാറുകാരിയായ ഈ കൊച്ചു സുന്ദരി. അഞ്ചടി ഏഴിഞ്ചാണ് നിലാഷി പട്ടേലിന്‍റെ മുടിയുടെ നീളം. 'ഞാന്‍ എന്‍റെ ആറാമത്തെ വയസ്സില്‍ മുടി... Read More

ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകായാണ് പതിനാറുകാരിയായ ഈ കൊച്ചു സുന്ദരി. അഞ്ചടി ഏഴിഞ്ചാണ് നിലാഷി പട്ടേലിന്‍റെ മുടിയുടെ നീളം.
‘ഞാന്‍ എന്‍റെ ആറാമത്തെ വയസ്സില്‍ മുടി മുറക്കാമെന്ന് തിരുമാനിച്ചതാണ്. പിന്നെ എന്തോ കാര്യം കൊണ്ട് ഞാന്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. പക്ഷേ ഇപ്പോള്‍ എന്‍റെ മുടിയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്’- നിലാഷി പറഞ്ഞു. നിലാഷിയെ കൂട്ടുകാര്‍ സ്‌നേഹത്തോടെ ‘റപുന്‍സല്‍’ എന്നാണ് വിളിക്കാറ്. (ജര്‍മ്മന്‍ ബാല കഥയിലെ നീണ്ട സ്വര്‍ണ്ണതലമുടിയുള്ള രാജകുമാരി). ആ പേരിനെ അന്വര്‍ത്ഥമാക്കും വിധം തന്നെയാണ് അവളുടെ മുടിയുടെ ഭം​ഗിയും. ദിവസവും അമ്മയുടെ സഹായത്തോടെയാണ് നിലാഷി തന്‍റെ മുടി കെട്ടുന്നത്. ‘ആളുകള്‍ വിചാരിക്കും ഇത്രയും നീളമുള്ള മുടി കാരണം നിരവധി പ്രശ്നങ്ങള്‍ ഉണ്ടകുമെന്ന്. പക്ഷേ എന്‍റെ മുടി ഒരു ബാധ്യതയാണെന്ന് എനിക്ക് ഇതുവരെയും തോന്നിട്ടില്ല. ഈ മുടിവെച്ച്‌ തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എന്‍റെ വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. എന്‍റെ മുടി എന്‍റെ ഭാ​ഗ്യമാണ്’- നിലാഷി പറയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO