നിരഞ്ജ് നായകനാകുന്ന ‘സകലകലാശാല’

നിരഞ്ജ് മണിയന്‍പിള്ള രാജുവിനെ കേന്ദ്രകഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മുഴുനീള കാമ്പസ് കോമഡി ചിത്രമാണ് 'സകലകലാശാല'.   ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനിടോം, ഹരീഷ്കണാരന്‍, നിര്‍മ്മല്‍ പാലാഴി, ശ്രീകാന്ത് മുരളി, വുഹൈദ് കുക്കു, തമിഴ്... Read More

നിരഞ്ജ് മണിയന്‍പിള്ള രാജുവിനെ കേന്ദ്രകഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മുഴുനീള കാമ്പസ് കോമഡി ചിത്രമാണ് ‘സകലകലാശാല’.

 

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനിടോം, ഹരീഷ്കണാരന്‍, നിര്‍മ്മല്‍ പാലാഴി, ശ്രീകാന്ത് മുരളി, വുഹൈദ് കുക്കു, തമിഴ് താരം രമേശ് തിലക് എന്നിവര്‍ക്കൊപ്പം നാല്‍പ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

 

 

 

ഷാജി മുത്തേടന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണമെഴുതുന്നത് ബഡായിബംഗ്ലാവിലൂടെ ശ്രദ്ധേയമായ ജയരാജ് സെഞ്ച്വറിയും മുരളിഗിന്നസ്സും ചേര്‍ന്നാണ്. ക്യാമറ മനോജ്പിള്ള, ഗാനരചന ഹരിനാരായണന്‍. ബി.കെ, സംഗീതം എബി ടോം സിറിയക്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ടിനിടോം.

 

ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ഇരുപതോളം പുതുമുഖങ്ങള്‍ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പാലായില്‍വെച്ച് നടന്ന ആക്ടിംഗ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു.
ക്യാമ്പ് ഡയറക്ടര്‍ സജിത മഠത്തില്‍, ശബ്ദവിഭാഗം മേധാവി അജിത്ത് എബ്രഹാം, സംവിധായകന്‍ വിനോദ് ഗുരുവായൂര്‍, നിര്‍മ്മാതാവ് ഷാജി മുത്തേടന്‍, തിരക്കഥാകൃത്തുക്കളായ ജയരാജ് സെഞ്ച്വറി, മുരളി ഗിന്നസ് എന്നിവരും പങ്കെടുത്തു. പി.ആര്‍.ഒ എ.എസ്. ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO