അഭിഷേകിനൊപ്പം നിത്യാ മേനോന്‍

ബോളിവുഡ് താരം അഭിഷേക് ബച്ചനും നടി നിത്യാ മേനോനും ഒന്നിക്കുന്നു. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസാണിത്.    ‘ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനിതിനെ നോക്കിക്കാണുന്നത്. ഞാനിത് ഒരുപാട്... Read More

ബോളിവുഡ് താരം അഭിഷേക് ബച്ചനും നടി നിത്യാ മേനോനും ഒന്നിക്കുന്നു. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസാണിത്. 

 

‘ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനിതിനെ നോക്കിക്കാണുന്നത്. ഞാനിത് ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നെയും എന്റെ ജോലിയേയും പ്രദര്‍ശിപ്പിക്കാന്‍ വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് ഒരുക്കിത്തരുന്നത്. എന്നിലെ അഭിനേത്രിയെ ഇത് വളരെയധികം തൃപ്തിപ്പെടുത്തുന്നുണ്ട്’ നിത്യാ മേനോന്‍ പറഞ്ഞു.

 

ബ്രീത്തിലേക്ക് നിത്യയെ സ്വാഗതം ചെയ്യുന്നതായി സംവിധായകന്‍ മായങ്ക് ശര്‍മ്മ പറഞ്ഞു. താന്‍ നിത്യയുടെ സിനിമയുടെ ആരാധകനായിരുന്നെന്നും അതിനാല്‍ തന്നെ ബ്രീത്തിന്റെ രണ്ടാം സീസണിലേക്കുള്ള നിത്യയുടെ വരവില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO