ഇന്ത്യൻ സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തി ശങ്കർ – രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മണ്ഡ ചിത്രം 2.0 6000ല്‍ അധികം സ്ക്രീനുകളില്‍ റിലീസായി. അതിനൊപ്പം മറ്റൊരു ചിത്രം കൂടി ചരിത്രത്തിന്റെ ഭാഗമാകുകയാണ്. ലോക സിനിമയില്‍ സിങ്ക് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റ് ആദ്യമായി പരീക്ഷിക്കുന്ന വി കെ പ്രകാശ് നിത്യ മേനോൻ ചിത്രമായ പ്രാണയുടെ 30 സെക്കന്റ് ഉള്ള മോഷന്‍ പോസ്റ്റര്‍ 2.0 യ്ക്കൊപ്പം 6000 ത്തില്‍ അധികം സ്ക്രീനുകളില്‍ റിലീസ് ചെയ്തു.
സിനിമ ലോകത്തെ ചരിത്ര നിമിഷത്തിനു ഇനി പ്രേക്ഷകന് സാക്ഷിയാകും. ഇന്ത്യന്‍ സിനിമ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയിലാകമാനം ഒരു സിനിമയുടെ മോഷൻ പോസ്റ്റർ ഇത്രയധികം സ്ക്രീനുകളില്‍ ഇറക്കുന്നത്. നിത്യ മേനോൻ നായികയാകുന്ന പ്രാണയിൽ സിങ് സറൗണ്ട് സൗണ്ടാണ് നായകൻ.
റസൂല്‍ പൂക്കുട്ടിയാണ് ഈ ഇതിഹാസ നിമിഷത്തിന്റെ പിന്നിലെ മിന്നും താരം… 2.0 യിലും പ്രാണയിലും റസൂലിന്റെ മാന്ത്രിക വിരലുകളാണ് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ് അണിയിച്ചൊരുക്കുന്ന പ്രാണ ഒരൊറ്റ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ്. ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ, എന്ന് നിന്റെ മോയ്ദീനു ശേഷം എസ് രാജ് പ്രോടക്ഷന്സിന്റെ ബാനറില്‍ സുരേഷ് രാജാണ് നിര്‍മ്മിക്കുന്നത്… സിങ്ക് സറൗണ്ട് സൗണ്ട് പ്രേക്ഷകന് പുത്തന്‍ ശ്രവ്യാനുഭവം തന്നെയായിരിക്കും. ഇന്ത്യന്‍ സിനിമയുടെ കുലപതികള്‍ സാങ്കേതിക മേഖലയില്‍ ഒന്നിക്കുന്ന പ്രാണയുടെ മോഷന്‍ പോസ്റ്റര്‍ ഇന്ന് തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമ ലോകത്തെ ചരിത്ര നിമിഷത്തിന് തിരിതെളി ഞ്ഞു.
ശങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയേറ്ററുകളിലെത്താന്‍ തയ്യാ... Read More
രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാണ്ഡചിത്രമാണ് '2.0'. രജനീകാന്ത്,... Read More
രജനി- ശങ്കര്‍ ചിത്രം 2.0യിലെ ആദ്യവീഡിയോഗാനം യന്തിരലോകത്തെ സുന്ദരിയേ റിലീസ് ചെ... Read More
'2.0' എന്ന ചിത്രത്തെ വരവേല്ക്കുവാന് ലോകസിനിമാപ്രേക്ഷകര്‍ തയ്യാറായിക്കഴിഞ്ഞു... Read More
തട്ടും പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നി... Read More
ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. 'സൂപ്പര്‍ സ്നോ മൂണ്‍' എന്നറിയപ്പെടുന്ന... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More