മാത്തുക്കുട്ടി എന്തിന് മേരിക്കുട്ടിയായി ‘ഞാന്‍ മേരിക്കുട്ടി’ ജൂണ്‍ 15ന് തിയേറ്ററുകളിലേക്ക്

അതെ, ഞാന്‍ മേരിക്കുട്ടി. പക്ഷേ ജനിച്ചപ്പോള്‍ മേരിക്കുട്ടിയെന്നായിരുന്നില്ല പേരിട്ടത്. മേരിക്കുട്ടിയാകും മുമ്പ് ഞാന്‍ മാത്തുക്കുട്ടിയായിരുന്നു. ഒരു ആണ്‍കുട്ടിയായിരുന്നു. ആണ്‍കുഞ്ഞായിട്ടാണ് ജനിച്ചതെങ്കിലും വളരുമ്പോള്‍ പെണ്ണിന്‍റെ മനസ്സായിരുന്നു എനിക്ക്. അമ്മയുടെ പാദസരമണിയും സഹോദരിയുടെ ഉടുപ്പുകള്‍ ധരിക്കും വളകളിടും.... Read More

അതെ, ഞാന്‍ മേരിക്കുട്ടി.
പക്ഷേ ജനിച്ചപ്പോള്‍ മേരിക്കുട്ടിയെന്നായിരുന്നില്ല പേരിട്ടത്. മേരിക്കുട്ടിയാകും മുമ്പ് ഞാന്‍ മാത്തുക്കുട്ടിയായിരുന്നു. ഒരു ആണ്‍കുട്ടിയായിരുന്നു. ആണ്‍കുഞ്ഞായിട്ടാണ് ജനിച്ചതെങ്കിലും വളരുമ്പോള്‍ പെണ്ണിന്‍റെ മനസ്സായിരുന്നു എനിക്ക്. അമ്മയുടെ പാദസരമണിയും സഹോദരിയുടെ ഉടുപ്പുകള്‍ ധരിക്കും വളകളിടും. ക്യൂട്ടക്സ് ഉപയോഗിക്കും. സ്ക്കൂളിലെ കൂട്ടുകാരും മറ്റും കളിയാക്കുമെങ്കിലും മാത്തുക്കുട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വളര്‍ത്തുദോഷമാണെന്ന് ചിലര്‍ പറയുന്നതും കേട്ടു.

 

എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായത് പതിനഞ്ച് വയസ്സ് കഴിഞ്ഞപ്പോഴാണ്. പിന്നീട് സോഷ്യല്‍ മീഡിയായുടെയാണ് ഞാന്‍ പ്രശ്നം തിരിച്ചറിയുന്നത്. പുരുഷന്‍റെ ശരീരവും സ്ത്രീയുടെ മനസ്സുമായിട്ടാണ് ജനനം. അങ്ങനെതന്നെയാണ് ജീവിക്കുന്നതെന്നും മനസ്സിലായി.

 

ഞാന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. ചെന്നൈയില്‍ ജോലിയും കിട്ടി. അതോടെ പുതിയ പ്രശ്നം ഉടലെടുത്തു. വീട്ടുകാര്‍ കല്യാണാലോചനകള്‍ കൊണ്ടുവരാന്‍ തുടങ്ങി. സ്ത്രീയുടെ സ്വഭാവവുമായി കഴിയുന്ന എനിക്ക് എങ്ങനെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും? പ്രശ്നം അല്‍പ്പം സങ്കീര്‍ണ്ണമാണ്.

 

പുരുഷനാണെങ്കിലും പുരുഷന്മാരോടൊപ്പം നില്‍ക്കുന്നവര്‍ കഴിയുന്നില്ല, സ്ത്രീകളാണെങ്കില്‍ ഒപ്പം കൂട്ടുന്നുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഞാന്‍ ഒരു ശക്തമായ തീരുമാനമെടുത്തത്. അവയവ മാറ്റത്തിലൂടെ സ്ത്രീയായി മാറി. അങ്ങനെ മാത്തുക്കുട്ടിമേരിക്കുട്ടിയായി മാറി. ഈ മാറ്റത്തില്‍ പിന്നിലും സാക്ഷാല്‍ക്കരിക്കപ്പെടേണ്ട ഒരു സ്വപ്നമുണ്ട്. ആ സ്വപ്നയാത്രയുടെ കൗതുകങ്ങളാണ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്.

 

ട്രാന്‍സ്ജെന്‍ഡര്‍ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ ജീവിതപശ്ചാത്തലത്തില്‍ രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തില്‍ മേരിക്കുട്ടിയായി ജയസൂര്യ ഉജ്ജ്വലമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ശരീരം കൊണ്ടും മനസ്സുകൊണ്ടും ആ കഥാപാത്രമാകാന്‍ ജയസൂര്യയ്ക്ക് ചിത്രീകരണത്തിന് മുമ്പ് ഏകദേശം ഒരു മാസം വേണ്ടിവന്നുവെന്നതാണ് സത്യം.
ഡ്രീംസ് ആന്‍റ് ബിയോണ്ടിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി.’
ഇന്നസെന്‍റ്, അജുവര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍, സിദ്ധാര്‍ത്ഥ് ശിവ, മണികണ്ഠന്‍ പട്ടാമ്പി, വി.കെ. ബൈജു, ജിന്‍സ് ഭാസ്ക്കര്‍, ജുവല്‍ മേരി, മാളവിക മേനോന്‍, ശോഭാമോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങള്‍.

ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല അരുണ്‍ വെഞ്ഞാറമ്മൂട്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സരിത ജയസൂര്യ പി.ആര്‍.ഒ എ.എസ്. ദിനേശ്.

 

ചിത്രങ്ങള്‍ കാണാം…

Show Less

No comments Yet

SLIDESHOW

LATEST VIDEO