ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ല; കേസിലെ ഒന്നാം പ്രതിയെ വെറുതെവിട്ടു

ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സിബിഐ കോടതി ശിക്ഷിച്ച പിവി ഹംസയെയാണ് കോടതി വെറുതെവിട്ടത്. ചേകന്നൂര്‍ മൗലവി മരിച്ചുവെന്നതിന് ഇതുവരെ വ്യക്തമായ തെളിവ്... Read More

ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സിബിഐ കോടതി ശിക്ഷിച്ച പിവി ഹംസയെയാണ് കോടതി വെറുതെവിട്ടത്. ചേകന്നൂര്‍ മൗലവി മരിച്ചുവെന്നതിന് ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

മൗലവി വധിച്ചുവെന്ന് പറയുന്നത് അനുമാനം മാത്രമാണ്. മരിച്ചുവെന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റു പ്രതികളെ സിബിഐ കോടതി വിചാരണ വേളയില്‍ വെറുതെവിട്ടിരുന്നു. ഒന്നാം പ്രതിയായ ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. 2011ലാണ് ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO