തൃഷയ്ക്ക് നടികര്‍ സംഘത്തിന്‍റെ നോട്ടീസ്

വിക്രം-തൃഷ കേന്ദ്രകഥാപാത്രങ്ങളായ 'സാമി'യുടെ രണ്ടാം ഭാഗം തയ്യാറാകാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരവേയാണ് ചിത്രത്തില്‍നിന്നും തൃഷ പിന്മാറിയത്. കീര്‍ത്തിസുരേഷിന്‍റെ കഥാപാത്രത്തിന് ഏറെ മുന്‍തൂക്കം നല്‍കിയെന്നതായിരുന്നു പരിഭവ കാരണം എന്നും, സംവിധായകന്‍ ഹരിയുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് കാരണമെന്നും പറയപ്പെടുന്നു.... Read More

വിക്രം-തൃഷ കേന്ദ്രകഥാപാത്രങ്ങളായ ‘സാമി’യുടെ രണ്ടാം ഭാഗം തയ്യാറാകാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരവേയാണ് ചിത്രത്തില്‍നിന്നും തൃഷ പിന്മാറിയത്. കീര്‍ത്തിസുരേഷിന്‍റെ കഥാപാത്രത്തിന് ഏറെ മുന്‍തൂക്കം നല്‍കിയെന്നതായിരുന്നു പരിഭവ കാരണം എന്നും, സംവിധായകന്‍ ഹരിയുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് കാരണമെന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും ചിത്രത്തിന്‍റെ സുഗമമായ ചിത്രീകരണം തടസ്സപ്പെട്ടു. തൃഷയ്ക്കെതിരെ പരാതിയുമായി നിര്‍മ്മാതാക്കള്‍ രംഗത്തിറങ്ങി. ചിത്രത്തില്‍ (സാമി-2) തൃഷ അഭിനയിക്കണമെന്നും അവര്‍ നിര്‍ബന്ധം പറയുന്നു. ഇതിന്‍റെ ഒരു പകര്‍പ്പ് നടികര്‍സംഘത്തിനും അയച്ചു. അതിനുള്ള പ്രതികരണം ഇപ്രകാരമായിരുന്നു. ‘സാമി-2 വില്‍നിന്നും പിന്മാറാനുള്ള കാരണം എന്ത്?’ ഇതിനെക്കുറിച്ചുള്ള വിശദീകരണം 15 ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചിരിക്കണമെന്നാണ് നടികര്‍സംഘത്തിന്‍റെ കര്‍ശനമായ നടപടിയില്‍ അയച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 2002 ല്‍ തുടങ്ങിയ സിനിമാജീവിതത്തില്‍ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമെല്ലാം അഭിനയിച്ച തൃഷയ്ക്ക് ഇനിയും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ഏറെയാണ്. തൃഷയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് സിനിമാപ്രവര്‍ത്തകര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO